കൊയിലാണ്ടി നെല്യാടിക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ഒരാൾ ആത്മഹത്യ ചെയ്തു:തിരച്ചലിൽ മൃതദേഹം ക
കൊയിലാണ്ടി നെല്യാടിക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ഒരാൾ ആത്മഹത്യ ചെയ്തു:തിരച്ചലിൽ മൃതദേഹം കണ്ടെത്തി ;ആളെ തിരിച്ചറിഞ്ഞിട്ടില്ല
Atholi News13 Mar5 min

കൊയിലാണ്ടി നെല്യാടിക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ഒരാൾ ആത്മഹത്യ ചെയ്തു:തിരച്ചലിൽ മൃതദേഹം കണ്ടെത്തി ;ആളെ തിരിച്ചറിഞ്ഞിട്ടില്ല



കൊയിലാണ്ടി:നെല്യാടിക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ഒരാൾ ആത്മഹത്യ ചെയ്തു . മൂന്നര മണിക്കൂർ തിരച്ചലിൽ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് ( വ്യാഴാഴ്ച )ഉച്ചയ്ക്ക് 12 ഓടെയാണ് നെല്യാടിക്കടവ് പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയതായി വിവരം ലഭിച്ചത്.

തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നി രക്ഷാ സേനയും കോഴിക്കോട് നിന്നും അഗ്നിരക്ഷ സേനയുടെ സ്കൂബ ടീമും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ വൈകിട്ട് നാലരരയോടെ പാലത്തിനു സമീപത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹം കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി കെ മുരളീധരൻ്റെ നേതൃത്വത്തിൽ എ എസ് ടി ഒ - പി എം അനിൽകുമാർ , എഫ് ആർ ഒ മാരായ എം ജാഹിർ, കെ ബി സുകേഷ് , ഇ എം നിധിപ്രസാദ് , എൻ പി അനൂപ് ,അമൽ ദാസ്, കെ ഷാജു, എസ് പി സുജിത്ത്,മുഹമ്മദ്‌ റയീസ്,നിഖിൽ മല്ലിശേരി,അഭിലാഷ്, സിബി, മനു,ഹോം ഗാർഡ് മാരായ ടി പി ബാലൻ ,രാംദാസ് വിച്ചിച്ചേരി, ഇ എം ബാലൻ ,ഷൈജു എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec