"സഹായിക്കാൻ ചെയ്തത്  വിനയായി ..... " പോലീസുകാരൻ്റെ അടി കിട്ടിയ കഥ പറഞ്ഞ് ട്രുവിഷൻ എം ഡി, കെ കെ ശ്രീജ
"സഹായിക്കാൻ ചെയ്തത് വിനയായി ..... " പോലീസുകാരൻ്റെ അടി കിട്ടിയ കഥ പറഞ്ഞ് ട്രുവിഷൻ എം ഡി, കെ കെ ശ്രീജിത്ത് "അവർ ക്ഷീണിച്ചു .....അതാ ഇന്നലെ രക്ഷാ പ്രവർത്തനം വൈകിയത് ! കർണാടകയിൽ നിന്നും രക്ഷാപ്രവർത്തകൻ്റെ തത്സമയം റിപ്പോർട്ട്
Atholi News22 Jul5 min

"സഹായിക്കാൻ ചെയ്തത്

വിനയായി ..... " പോലീസുകാരൻ്റെ അടി കിട്ടിയ കഥ പറഞ്ഞ് ട്രുവിഷൻ എം ഡി, കെ കെ ശ്രീജിത്ത്


"അവർ ക്ഷീണിച്ചു .....അതാ ഇന്നലെ രക്ഷാ പ്രവർത്തനം വൈകിയത് ! കർണാടകയിൽ നിന്നും രക്ഷാപ്രവർത്തകൻ്റെ തത്സമയം റിപ്പോർട്ട് 


ആവണി എ എസ്


അത്തോളി :സഹായിക്കാൻ ചെയ്തത്

വിനയായി ..... "

പോലീസുകാരൻ്റെ അടി കിട്ടിയ കഥ പറഞ്ഞ് ട്രുവിഷൻ എം ഡി 

കെ കെ ശ്രീജിത്ത് പറഞ്ഞു തുടങ്ങി.ഇന്ന് ക്യാമ്പിലേക്ക് എത്തിയത് ബസിലായിരുന്നു, യാത്രക്കിടെ നാദാപുരം സ്റ്റോപ്പിൽ നിന്നും ബസിൽ ഒരു സ്തീ കയറി , മുന്നോ നാലോ വയസുള്ള പെൺകുട്ടിയും ഉണ്ട്....ഇരിക്കാൻ സീറ്റില്ല. ഞാൻ എഴുന്നേൽക്കുന്നില്ലന്ന് കണ്ടപ്പോൾ ആ സ്ത്രീ കുട്ടിയെ എൻ്റെ മടിയിലേക്ക് ഇരുത്തി. കുഞ്ഞിൻ്റെ വലിയ വർത്തമാനം കേട്ട് ഞാനും ആസ്വദിച്ചിരുന്നു. അതിനിടക്കാണ് മറ്റൊരു സംഭവം..... 

നിയോ ലാബിന്റെ സഹകരണത്തോടെ

അത്തോളി ന്യൂസ് റീഡേർസ് ഫോറം- അത്തോളി ന്യൂസ് സംഘടിപ്പിച്ച മാധ്യമ പരിശീലന ക്യാമ്പിൽ 

ഓൺ ലൈൻ മീഡിയ സാധ്യതകളും പ്രതീക്ഷകളും സംബന്ധിച്ച് സെക്ഷനിൽ ക്ലാസ് എടുത്ത് തുടങ്ങിയത് ഇങ്ങനെയായിരുന്നു.

മടിയിലിരുന്ന കുട്ടിയുമായി നല്ല സൗഹൃദമായി, അതിനിടെ കുട്ടിയുടെ അമ്മ ഏതോ സ്റ്റോപ്പിൽ ഇറങ്ങി. ബസിൽ ആകെ ബഹളമയം . മൊബൈലും കുടയും ബാഗും മറക്കും കുഞ്ഞിനെ മറക്കുമോ? ചോദ്യങ്ങളുടെ ശക്തി കൂടി വന്നപ്പോൾ ബസ് നേരേ പോലീസ് സ്റ്റേഷനിലേക്ക് ..അതിനിടെ കുഞ്ഞിന്റെ അമ്മയെ പോലീസ് കണ്ടെത്തി . അവരെ സ്റ്റേഷനിൽ കണ്ടു . 

സി ഐ ചോദ്യം ചെയ്യാൻ തുടങ്ങി. കുട്ടി ആ അമ്മയുടെതല്ലന്ന് മറുപടിയിൽ ഞാൻ അമ്പരന്ന് നിൽക്കേ, 

കുറച്ച് മാറി നിന്ന് കുട്ടിയെ വിളിക്കാൻ അമ്മയോട്  

സി ഐ .

എന്നാൽ കുട്ടി അമ്മക്കരികിലേക്ക് പോകാൻ തയ്യാറായില്ല.അടുത്തത് ഊഴം എന്നിലേക്ക്. കുട്ടിയെ വിളിച്ചു , അതാ എന്റെ അരികിലേക്ക് ഓടി വരുന്നു. അത്രയേറെ സൗഹൃദമുള്ള സി ഐ മുഖത്ത് ഒറ്റയടി......!!

അപ്പോഴാണ് കണ്ണ് തുറന്നത്.ബസിൽ കയറി നന്നായി ഉറങ്ങിയിരുന്നു. സ്വപ്നം കണ്ട് ഞെട്ടിയത്, അടുത്തിരുന്ന ആൾ തട്ടി വിളിച്ചപ്പോഴായിരുന്നു.

അവസാന നിമിഷം വരെ ആകാംക്ഷയുടെ മുഖങ്ങളിൽ കഥയുടെ ക്ലൈമാക്സിൽ ചിരിയുടെ മാലപ്പടക്കം തീർത്തു. ന്യൂസിലേക്ക് ആകർഷിക്കുന്നതിനെ കുറിച്ച് ആകാംക്ഷ ഉണ്ടാക്കുന്ന കഥ പറഞ്ഞ് പങ്ക് വെച്ചപ്പോൾ ക്യാമ്പ് അംഗങ്ങൾക്ക് അതൊരു പുതുമയുള്ള അനുഭവമായി. news image

ഓൺ ലൈൻ മീഡിയയെ കുറിച്ചുള്ള ക്ലാസ്, വിജ്ഞാനം പകരുന്നതായി.

അത്തോളി കുനിയിൽ കടവ് അൽ അഹ്സ കോപ്ലക്സിലെ പ്രസ് ക്ലബ് ഹാളിലായിരുന്നു ക്യാമ്പ്.

 പി ആർ ഡി ഡപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ ഉദ്ഘാടനം ചെയ്തു . 

ക്യാമ്പ് ഡയറക്ടർ സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. 

ഈ സമയത്താണ് ക്യാമ്പ് കോർഡിനേറ്റർ അജീഷ് അത്തോളിയുടെ മൊബൈലിൽ വീഡിയോ കാൾ വന്നത്. 'ഇതാ കർണാടകയിൽ രക്ഷാ പ്രവർത്തനം നടത്തുന്ന സുഹൃത്തുകൂടിയായ റസ്ക്യൂ ടീ അംഗം കൃഷ്ണ ദാസ് ' അജീഷ് അത്തോളി ക്യാമ്പ് അംഗങ്ങൾക്ക് മുൻപിലേക്ക് മൊബൈൽ ഉയർത്തി കാണിച്ചു. 'രാവിലെ രക്ഷാ പ്രവർത്തനം വൈകിയോ?'

"അവർ ക്ഷീണിച്ചു .....

അതാ രക്ഷാ പ്രവർത്തനം വൈകിയത് !- ചോദ്യവും ഉത്തരവുമായി

കർണാടകയിൽ നിന്നും

രക്ഷാപ്രവർത്തകൻ്റെ തത്സമയം വിവരണം ക്യാമ്പ് അംഗങ്ങൾക്ക് പുതുമയായി. രക്ഷാ പ്രവർത്തകർക്ക് എല്ലാവരും എഴുന്നേറ്റ് നിന്ന് ബിഗ് സല്യൂട്ട് ചെയ്തതിനെ തുടർന്ന് സുനിൽ കൊളക്കാടിൻ്റെ ക്ലാസിലേക്ക് നീങ്ങി. എങ്ങിനെ വാർത്ത തയ്യാറാക്കാം - ആവേശത്തോടെ എല്ലാം കേട്ടു. കുറഞ്ഞ സമയം കൊണ്ടായിരുന്നു ക്യാമ്പ് അംഗങ്ങൾ പഠിച്ചെടുത്തത്. 

കെ ടി ശേഖർ 

ഉദ്ഘാടന പ്രസംഗത്തിലും അതിന് ശേഷം പ്രത്യേകം നടത്തിയ ക്ലാസും അറിവ് പകരുന്നതായി. അത്തോളി പ്രസ് ക്ലബ് സെക്രട്ടറി

 എം കെ ആരിഫിൻ്റെ ഗ്രൂപ്പ് തിരിച്ചുള്ള ക്ലാസും വി പി സപ്നയുടെ ലൈഫ് സ്കിൽ ക്ലാസും വേറിട്ടതായി.


അടുത്ത ക്യാമ്പിൽ വീണ്ടും കാണമെന്ന് പറഞ്ഞ് ഗ്രൂപ്പ്‌ ഫോട്ടോ എടുത്ത് ,

നിറഞ്ഞ സംതൃപ്തിയോടെയാണ് എല്ലാവരും പരസ്പരം യാത്ര പറഞ്ഞത്.

news image

Recent News