കൊങ്ങന്നൂർ എടത്ത് പറമ്പത്ത് കോട്ടയിൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്
കൊടിയേറി ; ഉത്സവം ഫെബ്രുവരി 13 മുതൽ 15 വരെ
അത്തോളി : കൊങ്ങന്നൂർ എടത്ത് പറമ്പത്ത് കോട്ടയിൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി.
ക്ഷേത്രം മേൽശാന്തി കെ കുട്ടി കൃഷ്ണൻ്റെ
മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി കാഞ്ഞിരത്തിൽ ഗംഗാധരൻ കൊടിയേറ്റം നടത്തി.
പ്രസിഡണ്ട് കെ കെ ദയാനന്ദൻ , സെക്രട്ടറി ഇ സജീവൻ, ആഘോഷ കമ്മിറ്റി ചെയർമാൻ ടി പി അശോകൻ, ട്രഷറർ കെ പ്രഭാകരൻ , മാതൃസമിതി സെക്രട്ടറി എം എ ഷീല, വൈസ് പ്രസിഡണ്ട് വി ജാനു എന്നിവർ നേതൃത്വം നൽകി.
ഫെബ്രുവരി 13 മുതൽ 15 വരെയാണ് ഉത്സവം .
13 ന് രാവിലെ 8.30 ന, കലവറ നിറക്കൽ , 9 ന് പ്രസന്ന പൂജ , വൈകീട്ട് 3.30 ന് സർവൈശ്വര്യ പൂജ ,6 ന് ദീപാരാധന , 6.30 ന് പ്രഭാഷണം ( ബി കെ ഷീബ മഹൻജി, ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയം, അശോകപുരം ) ,
7.30 ന് ചെണ്ട അരങ്ങേറ്റം ,
14 ന് രാവിലെ 8 ന് കുലമുറി , 9 ന് പ്രസന്ന പൂജ ,10 ന് പ്രതീകാത്മക പൊങ്കാല,
വൈകിട്ട് 3 ന് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ ഭജന, വൈകിട്ട് 6.30 ന് തിരുവാതിര , കോൽക്കളി ,
7.30 ന് മയൂര നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ കലാപരിപാടികൾ, തുടർന്ന് മറ്റ്
പ്രാദേശിക കലാ കാരന്മാരുടെ നൃത്ത പരിപാടി.
15 ന് പ്രധാന ഉത്സവം ,
ക്ഷേത്രം തന്ത്രി ശ്രീ പുതിയടത്ത് ഇല്ലത്ത് വിജയനന്ദൻ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ പുലർച്ചെ 5 ന് |
ഗണപതി ഹോമത്തോടെ തുടക്കം.
ഉച്ചക്ക് 12 ന് കുല വരവ്, 1 ന് അന്നദാനം ,
വൈകീട്ട് 4 ന് ഗുരുതി , 7 ന് ആഘോഷ വരവ് ,8.30 ന് അയ്യപ്പൻ കൂത്ത് , മുല്ലക്കൽ പാട്ടിനെഴുന്നള്ളത്ത് , 10 ന് കളം പാട്ട് , കളം മായ്ക്കൽ, 12 ന് അരുളപ്പാട് , തുടർന്ന്
വാളകം കൂടി ഉത്സവം സമാപിക്കും.
ഫോട്ടോ :രക്ഷാധികാരി കാഞ്ഞിരത്തിൽ ഗംഗാധരൻ കൊടിയേറ്റുന്നു.ക്ഷേത്ര മേൽശാന്തി കെ കുട്ടി കൃഷ്ണൻ ,
പ്രസിഡണ്ട് കെ കെ ദയാനന്ദൻ , സെക്രട്ടറി ഇ എം സജീവൻ, ആഘോഷ കമ്മിറ്റി ചെയർമാൻ ടി പി അശോകൻ, ട്രഷറർ കെ പ്രഭാകരൻ സമീപം