കെ ടി ജി എ എക്സപോ തുടങ്ങി ;  ജില്ലാ സമ്മേളനം നാളെ; കോഴിക്കോട് നഗരത്തിൽ ടെക്സ്റ്റൈൽസ് പാർക്ക് ഉചിതമെന
കെ ടി ജി എ എക്സപോ തുടങ്ങി ; ജില്ലാ സമ്മേളനം നാളെ; കോഴിക്കോട് നഗരത്തിൽ ടെക്സ്റ്റൈൽസ് പാർക്ക് ഉചിതമെന്ന് മേയർ ബീന ഫിലിപ്പ്
Atholi News12 Aug5 min

കെ ടി ജി എ എക്സപോ തുടങ്ങി ;

ജില്ലാ സമ്മേളനം നാളെ; കോഴിക്കോട് നഗരത്തിൽ ടെക്സ്റ്റൈൽസ് പാർക്ക് ഉചിതമെന്ന് മേയർ ബീന ഫിലിപ്പ് 




കോഴിക്കോട് : കേരള ടെക്സ്റ്റൈൽസ് ഗാർമെൻ് സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 

 കെ ടി ജി എ 

എക്സപോ കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ തുടങ്ങി. 

മേയർ ഡോ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.നഗരത്തിൽ ടെക്സ്റ്റൈൽസ് പാർക്ക് ഉചിതമെന്ന് മേയർ പറഞ്ഞു. സമ്മേളനത്തിൽ വരുന്ന ആശയം ക്രോഡീകരിച്ച് ഒരു പ്രമേയം ഉണ്ടാക്കുക എന്നിട്ട് ഒന്നിച്ചിരിക്കാം . കോഴിക്കോട്ടെ പണം ഈ നഗരത്തിൽ തന്നെ ചിലവഴിക്കപ്പെടണം .

പുരാതന സംസ്ക്കാരിക പാരമ്പര്യമാണ് സാഹിത്യ നഗരമായി അംഗീകരിച്ചത്. വലിയ തൊഴിൽ ദാതാക്കളാണ് ഈ മേഖലയിലുള്ളവർ , കാർബൺ ന്യൂട്രൽ ഉൽപ്പന്നങ്ങൾ ചോദിച്ചു വരുന്ന പുതു തലമുറയെയും പരിഗണിക്കണം .news image

പാരമ്പര്യവും ആധുനികതയും ഒന്നിച്ചു കൊണ്ടുപോകാൻ കൂട്ടായ്മക്ക് കഴിയുമെന്നും മേയർ കൂട്ടിച്ചേർത്തു. 

കെ ടി ജി എ ജില്ലാ പ്രസിഡന്റ് ജോഹർ 

ടാംടൺ അധ്യക്ഷത വഹിച്ചു. കെ ടി ജി എ ട്രഷർ ബാപ്പു ഹാജി , ജില്ലാ സെക്രട്ടറി പി എസ് സിറാജ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് സി എസ് ഡ്ബ്ലൂ എ ചെയർമാൻ കെ വി സവീഷ്,കെ നിധിൻ ബാബു, ജി എസ് ടിയെ കുറിച്ച് സെമിനാറിൽ ക്ലാസ് എടുത്തു.

news image

ഇന്ന്( ചൊവ്വ )രാവിലെ 11 ന് പ്രശസ്ത മോട്ടിവേറ്റർ പ്രമോദ് പി കെ ബാലകൃഷ്ണൻ ക്ലാസെടുക്കും .

ജില്ലാ സമ്മേളനം വൈകീട്ട് 5 ന് കെ ടി ജി എ സംസ്ഥാന പ്രസിഡന്റ് ടി എസ് പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ , ബീനാ കണ്ണൻ എന്നിവർ പങ്കെടുക്കും.വൈകീട്ട് കലാവിരുന്നോടെ സമാപനം.




ഫോട്ടോ: 1 - കെ ടി ജി എ എക്സ്പോ ഉദ്ഘാടനം ചെയ്തതിന് ശേഷം മേയർ ബീനാ ഫിലിപ്പ് പവലിയനിൽ കൊമ്മേരി വ്യൂവിങ് യൂനിറ്റിൻ്റെ തറിയിൽ നിന്നും വസ്ത്രം നെയ്യുന്നത് കാണുന്നു. നെയ്ത്തുകാരി വി എം ശോഭന വിവരിക്കുന്നു . ജില്ലാ പ്രസിഡന്റ് ജോഹർ 

ടാംടൺ ,കെ ടി ജി എ ട്രഷർ ബാപ്പു ഹാജി ,ജില്ലാ സെക്രട്ടറി പി എസ് സിറാജ് എന്നിവർ സമീപം 





ഫോട്ടോ: 2 -കെ ടി ജി എ എക്സ്പോ  മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ജോഹർ 

ടാംടൺ ,കെ ടി ജി എ ട്രഷർ ബാപ്പു ഹാജി ,ജില്ലാ സെക്രട്ടറി പി എസ് സിറാജ് എന്നിവർ സമീപം

Recent News