മുഹമ്മദ് റഫിയുടെ ഓർമ്മകൾക്ക്  43 വയസ് : "ദിൽ നെ ഫിർ യാദ് കിയ "റഫി നൈറ്റ് ജൂലൈ 27 ന്
മുഹമ്മദ് റഫിയുടെ ഓർമ്മകൾക്ക് 43 വയസ് : "ദിൽ നെ ഫിർ യാദ് കിയ "റഫി നൈറ്റ് ജൂലൈ 27 ന്
Atholi News24 Jul5 min

മുഹമ്മദ് റഫിയുടെ ഓർമ്മകൾക്ക്

43 വയസ് : "ദിൽ നെ ഫിർ യാദ് കിയ "റഫി നൈറ്റ് ജൂലൈ 27 ന് 



കോഴിക്കോട് : അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 43 ആം ചരമ ദിനാചരണത്തിന്റെ ഭാഗമായി മുഹമ്മദ് റഫി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന "ദിൽ നെ ഫിർ യാദ് കിയ " റഫി നൈറ്റ് ജൂലായ് 27 ന് വൈകീട്ട് 6 ന് ജൂബിലി ഹാളിൽ നടക്കും.


മുഖ്യ ഗായകരായി റഫി ഫെയിം ഷക്കീൽ അഹമ്മദ് (ഗോവ ), ആബിദ് അൻവർ ( കൊച്ചി), സഹ ഗായകരായി ഗോപികാ മേനോൻ , ബിയ ജയൻ , ഫിറോസ് ഹിബ , അഷ്കർ എന്നിവർ പങ്കെടുക്കും. സുശാന്തും സംഘവുമാണ് ഓർക്കസ്ട്ര 


കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ഉദ്ഘാടനം നിർവഹിക്കും . ചടങ്ങിൽ

ജമാൽ കൊച്ചങ്ങാടി മുഹമ്മദ് റഫിയെ കുറിച്ചെഴുതിയ പുസ്തകം ദുനിയാ കെ രഖ് വാലെ പ്രകാശനം ചെയ്യും.


സംഗീത രംഗത്തെ മുതിർന്ന പ്രതിഭകളായ കീ ബോർഡ് ആർട്ടിസ്റ്റ് പഎം ഹരിദാസൻ, സാക്സ് ഫോൺ ആർട്ടിസ്റ്റ് പി എഫ് രാജു എന്നിവരെ ആദരിക്കും.

മുഹമ്മദ് റഫി ഫൗണ്ടേഷൻ പ്രസിഡന്റ് മെഹറൂഫ് മണലൊടി അധ്യക്ഷത വഹിക്കും. ഫൗണ്ടേഷൻ സ്ഥാപക സെക്രട്ടറിയും മുൻ പ്രസിഡണ്ടുമായ ടി.പി.എം. ഹാഷിർ അലി റഫി അനുസ്മരണ പ്രഭാഷണം നടത്തും '


ജനറൽ സെക്രട്ടറി മുർഷിദ് അഹമ്മദ്, ട്രഷറർ മുരളീധരൻ കെ ലുമിനസ്, വൈസ് പ്രസിഡന്റ് എൻ സി അബ്ദുല്ലക്കോയ , നയൻ ജെ ഷാ , നൗഷാദ് അരീക്കോട് എന്നിവർ നേതൃത്വം നൽകും . പ്രവേശനം പാസ്സ് മുഖേന നിയന്ത്രിക്കും.

Tags:

Recent News