തെരുവത്ത് കടവിൽ സ്വകാര്യ
ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം :
ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു
ഉള്ള്യേരി: തെരുവത്ത് കടവിൽ സ്വകാര്യ
ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു. നടുവണ്ണൂർ ജവാൻ ഷൈജു സ്‌മാരക ബസ് സ്റ്റോപ്പിന് പിറകിൽ കരുണാലയത്തിൽ നൊട്ടോട്ട് മുരളീധരൻ ( 57) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന എ.സി ഗ്രൂപ്പിന്റെ ബസ് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുരളീധരനെ ഉടൻ ഉള്ളേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി, ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചു.
അത്തോളി പോലീസ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ എത്തി തുടർ നടപടികൾ സ്വീകരിച്ചു.