പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം  സംഘടിപ്പിച്ചു
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു
Atholi NewsInvalid Date5 min

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. സംരഭകത്വ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ യോഗം തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തില്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ജീവാനന്ദന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ സതി കിഴക്കയില്‍, എ.എം സുഗതന്‍ മാസ്റ്റര്‍, ഡിപിസി അംഗം എ.സുധാകരന്‍, കെ.ടി.എം കോയ എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷീബ ശ്രീധരന്‍ സ്വാഗതവും എം മനോജന്‍ നന്ദിയും പറഞ്ഞു.

Recent News