അത്തോളി സംസ്ഥാന പാത റോഡിൽ കുണ്ടും കുഴിയും ', പ്രതിഷേധമിരമ്പി റോഡിൽ നിൽപ്പു സമരം
സ്വന്തം ലേഖകൻ
അത്തോളി : തകർന്ന അത്തോളി ഉള്ള്യേരി റോഡ്
നന്നാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അത്തോളി മണ്ഡലം കമ്മിറ്റി കൂമുള്ളിയിൽ റോഡിൽ നിൽപ്പു സമരം നടത്തി. മാസങ്ങളോളമായി തകർന്ന റോഡിലൂടെ വാഹനങ്ങൾ നിരങ്ങി നീങ്ങുന്നതും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പ്പെടുന്നതും പതിവായതോടെയാണ് യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിന് ഇറങ്ങിയത്.
ബാലുശ്ശേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അഭിജിത്ത് ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് താരിക്ക് അത്തോളി അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്
സുനിൽ കൊളക്കാട്, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ശാന്തിമാവീട്ടിൽ, ഷീബ രാമചന്ദ്രൻ,
കെ.പി ഹരിദാസ്, സുനീഷ് നടുവിലയിൽ, വി.ടി.രേഖ, ടി.കെ.ദിനേശൻ, അഷറഫ് അത്തോളി
എന്നിവർ പ്രസംഗിച്ചു.
ജെ എസ് ആതിര സ്വാഗതവും എൻ.പി.ശരത് നന്ദിയും പറഞ്ഞു. സമരത്തിന് മുന്നോടിയായി പ്രവർത്തകർ കൂമുള്ളി വായനശാലക്ക് സമീപം പ്രതിഷേധ പ്രകടനവും നടത്തി. നിർമൽ റോഷ്
കെ. ഫാഹിർ, ടി.പി. ഹിജാസ്, അതുൽ രാജ് എന്നിവർ നേതൃത്വം നൽകി.