ആവേശമായി ജവഹർ ബാൽ മഞ്ച്
ക്വിസ് മത്സരം : വിജയികളെ പ്രഖ്യാപിച്ചു
അത്തോളി :ജവഹർ ബാൽ മഞ്ച് അത്തോളി മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ എൽ പി- യു പി വിഭാഗത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു
ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന വിഷയത്തിൽ നടന്ന മൽസരത്തിൽ ഒന്നാം സ്ഥാനം ശിവ തീർത്ഥ (ജി എം യു പി സ്കൂൾ വേളൂർ )
രണ്ടാം സ്ഥാനം പി കെ അവന്തിക (ചീക്കിലോട് എ യു പി സ്കൂൾ )
മൂന്നാം സ്ഥാനം അലൈന S ജിത്ത് (ജി എം യു പി വേളൂർ )
എന്നിവർ വിജയികളായി
ജസ്‌ലിൽ കമ്മോട്ടിൽ മത്സരം നിയന്ത്രിച്ചു
വിജയികൾക്ക്
ജൈസൽ കമ്മോട്ടിൽ,
ഗിരീഷ് ത്രിവേണി എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി.
വിജയികൾക്ക് ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ല കമ്മിറ്റി സെപ്റ്റംബർ 1ന് നടത്തുന്ന ജില്ലാ തല ക്വിസ് മൽസരത്തിൽ പങ്കെടുക്കാൻ യോഗ്യതയും നേടി