അത്തോളിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി മരത്തിലിടിച്ചു;ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
അത്തോളി: നിയന്ത്രണം വിട്ട ടിപ്പർ ലോറി മരത്തിലിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് (തിങ്കളാഴ്ച) പകൽ രണ്ടര മണിയോടെ പാവങ്ങാട് ഉളളിയേരി സംസ്ഥാന പാതയിൽ അത്തോളി കൂമുള്ളി അങ്ങാടിയിൽ സ്ഥിരം അപകട മേഖലയായ പാൽ സൊസൈറ്റിക്കു സമീപം മൊടക്കല്ലൂർ എ യു പി സ്കൂളിന്റെയും പോസ്റ്റാഫീന്റെയും മുമ്പിലാണ് അപകടം.
ഉള്ളിയേരി ഭാഗത്തു നിന്നും വരുന്ന ലോറി നിയന്ത്രണം വിട്ട് റോഡിന് മറുഭാഗത്തെ തണൽ മരത്തിൽ ശക്തിയോടെ ഇടിച്ചു നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻ ഭാഗം പൂർണമായും തകർന്നു. മരം ഇല്ലായിരുന്നെങ്കിൽ സമീപത്തെ കെട്ടിടങ്ങളായിരുന്നു ഇടിച്ചു തകരുക. സമീപത്തെ സ്കൂൾ കുട്ടികളക്കം നടന്നു പോകുന്ന വഴിയിലാണ് അപകടം. ഭാഗ്യം കൊണ്ടാണ് തത്സമയം സ്ഥലത്ത് ആരുമില്ലാത്തതിനാൽ അത്യാഹിതം ഒഴിവായത്. പാനൂരിൽ നിന്നും റിപ്പേർ ചെയ്യാനായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം
ഫോട്ടോ: സംസ്ഥാന പാതയിലെ അത്തോളി കൂമുള്ളി അങ്ങാടിയിൽ നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ച നിലയിൽ