കൊങ്ങന്നൂർ എൻ എം സി ടി ട്രസ്റ്റ് റംസാൻ കിറ്റ് വിതരണം ചെയ്തു
അത്തോളി :കൊങ്ങന്നൂർ ഇസ്ലാഹുൽ ഇസ്ലാം മദ്രസുടെ കീഴിലുള്ള നസ്റുത്തൽ മസാക്കീൻ ചാരിറ്റബിൾ ട്രസ്റ്റ് ( എൻ എം സി ടി ) റംസാനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
മഹല്ല് പ്രസിഡൻ് ഷാബ് മൊയ്തീൻ ഹാജി, എൻ എം സി ടി ട്രസ്റ്റ് പ്രസിഡൻ്റ് കുനിയിൽ ഹമീദിന് കൈമാറി ഉദ്ഘാടനം ചെയ്തു.
എൻ എം സി ടി ട്രസ്റ്റ് സെക്രട്ടറി ലത്തീഫ് കോറോത്ത് അധ്യക്ഷത വഹിച്ചു.
മഹല്ല് സെക്രട്ടറി സലീം കോറോത്ത്,
ട്രസ്റ്റ്
ട്രഷറർ റിയാസ് കളത്തിൽ,
തസ്ലീ കോറോത്ത് ,
എ എം ബീരാൻ,
പി ടി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
മഹല്ലിലെ കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത് .
ജാതി മത ഭേദമന്യേ കഴിഞ്ഞ 10 വർഷമായി മരുന്ന് , വിവാഹ- വീട് നിർമ്മാണം എന്നിവയ്ക്കുള്ള ധന സഹായം, കിടപ്പ് രോഗികൾക്കുള്ള സഹായം എന്നിവ നൽകി വരുന്നതായി ട്രസ്റ്റ് പ്രസിഡന്റ് കുനിയിൽ ഹമീദ് പറഞ്ഞു.
ഫോട്ടോ :മഹല്ല് പ്രസിഡൻ് ഷാബ് മൊയ്തീൻ ഹാജി, എൻ എം സി ടി ട്രസ്റ്റ് പ്രസിഡൻ്റ് കുനിയിൽ ഹമീദിന് കൈമാറി ഉദ്ഘാടനം ചെയ്തു.