അത്തോളി ഗ്രാമപഞ്ചായത്തിന് ആംബുലൻസ് കൈമാറി
അത്തോളി: അത്തോളി ഗ്രാമപഞ്ചായത്തിന് എം.കെ.രാഘവൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച ആംബുലൻസിൻ്റെ ഉദ്ഘാടനം എം.കെ.രാഘവൻ എം പി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷത വഹിച്ചു. വികസസമിതി ചെയർപേഴ്സൺ ഷീബ രാമചന്ദ്രൻ , ക്ഷേമകാര്യ ചെയർമാൻ സുനീഷ് നടുവിലയിൽ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ.എം.സരിത, വാർഡ് മെമ്പർ എ.എം വേലായുധൻ, മെഡിക്കൽ ഓഫീസർ ഡോ: റഫീന, സുനിൽ കൊളക്കാട്, എ.പി.അബ്ദുറഹിമാൻ, ആർ.കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് സി. കെ റിജേഷ് സ്വാഗതവും സെക്രട്ടറി ഇൻചാർജ് രാജേഷ് നന്ദിയും പറഞ്ഞു.