കിഴക്കയിൽ ക്ഷേത്രത്തിൽ താംബൂലപ്രശ്നം ജൂലായ് 7 ന്
അത്തോളി :കൊങ്ങന്നൂർ ആനപ്പാറ കിഴക്കയിൽ ശ്രീ വേട്ടക്കൊരുമകൻ ഭഗവതി ക്ഷേത്രത്തിൽ താംബൂലപ്രശ്നം ജൂലായ് 7 ന് നടക്കും.
പ്രശസ്ത ജ്യോതിഷ പണ്ഡിതന്മാരായ ജയേഷ് പണിക്കർ പേരാമ്പ്ര, സുഭാഷ് പണിക്കർ ചേലിയ എന്നിവരുടെ നേതൃത്വത്തിലാണ്
താംബൂലപ്രശ്നം നിർവ്വഹിക്കുക. പ്രദേശ ത്തെ മുഴുവൻ ഭക്തരെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡൻ്റ് കെ രാജീവനും സെക്രട്ടറി കെ പി ഹരിദാസനും അറിയിച്ചു.