അങ്കണവാടി വർക്കർമാരുടെ
റാങ്ക് ലിസ്റ്റിൽ അട്ടിമറി: തുടർ പ്രക്ഷോഭവുമായി ഡി വൈ എഫ് ഐ
അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വർക്കർ ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിലെ അറ്റിമറിയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ അത്തോളി മേഖല കമ്മിറ്റിയൂടെ നേതൃത്വത്തിൽ അങ്ങാടിയിൽ പ്രതിഷേധപ്രകടനവും ,കൂട്ടായ്മയും സംഘടിപ്പിച്ചു,
പ്രതിഷേധ കൂട്ടായ്മ ഡി വൈ എഫ് ഐ ബാലുശ്ശേരി ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എസ് ബി അക്ഷയ് ഉദ്ഘാടനം ചെയ്തു. ഇഎം ജിതിൻ അധ്യക്ഷത വഹിച്ചു.
നിരവധി പ്രവർത്തകർ അണിനിരന്ന പ്രതിഷേധ പ്രകടനം ആവേശമായി.
സാദിഖ് ജോർജ് നന്ദിയും അനൂപ് വേളൂർ സ്വാഗതവും പറഞ്ഞു.റാങ്ക് ലിസ്റ്റിൽ അട്ടിമറിയിൽ പ്രശ്ന പരിഹാരം ആകുന്നത് വരെ
തുടർ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ഡി വൈ എഫ് ഐ നേതൃത്വം അറിയിച്ചു.