അത്തോളിയിൽ ബാങ്ക് അക്കൗണ്ട് വഴി പണം തട്ടിപ്പ് കേസ്:
ഇരയാകുന്നത് സ്ത്രീകളും വിദ്യാർഥികളും
വഞ്ചിതരാകരുതെന്ന്
പോലീസ്
ആവണി എ എസ്
അത്തോളി :'ഞങ്ങളുടെ അക്കൗണ്ടിൽ നിന്നും ചില കാരണങ്ങളാൽ പണം സ്വീകരിക്കാൻ കഴിയുന്നില്ല, നിങ്ങളുടെ അക്കൗണ്ടിൽ കുറച്ച് പണം വരും അതിന് പ്രതിഫലമായി കമ്മീഷനും കിട്ടും',
ഫോൺ വഴിയും പിന്നീട് സൗഹൃദം സ്ഥാപിച്ച് നേരിട്ടും ഇടപാട് ഉറപ്പിക്കും. ആഴ്ചകൾക്ക് ശേഷം അന്യ സംസ്ഥാനത്ത് നിന്നും പോലീസ് അന്വേഷണം എത്തുമ്പോഴാണ് ചതി മനസിലാക്കുന്നത്.
ഈ രീതിയിൽ പണം ട്രാൻസ്ഫർ ചെയ്യാൻ സമീപിച്ചാൽ അതിന് തയ്യാറാകരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് അത്തോളി പോലീസ് . അനധികൃത സാമ്പത്തിക ഇടപാട് നടത്തിയാൽ സൈബർ തട്ടിപ്പ് കേസിൽ പ്രതികളാകും .തെളിവ് അക്കൗണ്ട് വഴിയുള്ള പണമിടപാട് തന്നെയെന്ന് അത്തോളി എസ് ഐ ആർ രാജീവ് പറയുന്നു.
ഒരു ലക്ഷം രൂപ അക്കൗണ്ട്
വഴി ഇടപാട് നടത്തിയാൽ 5000 രൂപ ലഭിക്കും. ഇത്തരത്തിൽ നിലവിൽ ലഭിച്ച കേസുകളിൽ ഇരയായത് കൂടുതലും സ്ത്രീകളും വിദ്യാർഥികളുമാണെന്ന് പോലീസ് പറഞ്ഞു.
കക്കഞ്ചേരി സ്വദേശികളായ 3 യുവാക്കൾ അത്തോളി പോലീസിൽ പരാതി നൽകിയതോടെയാണ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ് പുറം ലോകം അറിയുന്നത്.
ഇത്തരത്തിൽ ആരും വഞ്ചിതരാകരുതെന്ന് അത്തോളി പോലീസ് പറഞ്ഞു.