
അത്തോളി കുടക്കല്ല് ശ്രീ പാട്ടുപുര കുഴി പരദേവതാ ക്ഷേത്രത്തിൽ നവരാത്രി രഥോത്സവം
അത്തോളി:അത്തോളി കുടക്കല്ല് ശ്രീ പാട്ടുപുര കുഴി പരദേവതാ ക്ഷേത്രത്തിൽ നവരാത്രി രഥോത്സവം ഇന്ന് ആരംഭിച്ച് ഒക്ടോബർ 1 ന് സമാപിക്കും. ദിവസേന രാവിലെയും വൈകുന്നേരവും രഥപ്രദക്ഷിണം, വിശേഷാൽ പുജകൾ, ഗ്രന്ഥം വെപ്പ്, ദുർഗ്ഗാ പുജ,സരസ്വതി പൂജ, വിദ്യാരംഭം ,വാഹനപൂജ, സ്വാരസ പുഷ്പാജ്ഞലി, പ്രഭാത ഭക്ഷണം എന്നിവ ഉണ്ടായിരിക്കും. 27 ന് നടപന്തൽ ക്ഷേത്രം തന്ത്രി കുമാരൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ദേവന് സമർപ്പിക്കും. കൊട്ടിയൂർ സ്ഥാനിയൻ മുരളീധരൻ നമ്പൂതിരി പ്രഭാഷണം നടത്തും. 29 മുതൽ ഒക്ടോബർ 1 വരെ രാത്രി 7.30 മണിക്ക് പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ അരങ്ങേറും.