ലഹരി വിരുദ്ധ സന്ദേശം;  ലഡാക്കിലേക്ക് പോലീസുകാരുടെ  ബൈക്ക് റൈഡ്
ലഹരി വിരുദ്ധ സന്ദേശം; ലഡാക്കിലേക്ക് പോലീസുകാരുടെ ബൈക്ക് റൈഡ്
Atholi News25 May5 min

ലഹരി വിരുദ്ധ സന്ദേശം;

ലഡാക്കിലേക്ക് പോലീസുകാരുടെ

ബൈക്ക് റൈഡ് 



കോഴിക്കോട് : ലഹരി വിരുദ്ധ സന്ദേശവുമായി രണ്ട് പോലീസ് ഉദ്യോഗസ്ഥർ ലഡാക്കിലേക്ക് പദ്ധയിട്ട ബൈക്ക് റൈഡ് പര്യടനം തുടങ്ങി.

മൂവാറ്റുപുഴ സ്വദേശികളായ കോതമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ എസ് ശിവകുമാറും വാഴക്കുളം പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ ഇ കെ ബിജേഷും ചേർന്നാണ് 50 ദിവസത്തെ ബൈക്ക് റൈഡ് പദ്ധതിയിട്ടത്.


കേരളത്തിലെ ആദ്യത്തെ ലഹരി മുക്ത റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ബൈക്ക് റൈഡ് സൈബർ സിറ്റി പ്രസിഡന്റ് ജലീൽ ഇടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഓരോ സംസ്ഥാനങ്ങളിലൂടെ 4000 ത്തോളം കിലോമീറ്റർ പിന്നിടുന്ന യാത്രയിലെ ഇടങ്ങളിൽ റോട്ടറി ക്ലബ്ബ് പ്രവർത്തകർ സ്വീകരിക്കുമെന്ന് ജലീൽ ഇടത്തിൽ പറഞ്ഞു.


കോഴിക്കോട് വൈ എം സി എ ഹാളിന് സമീപം നടന്ന ചടങ്ങിൽ റോട്ടറി അസിസ്റ്റന്റ് ഗവർണർ എം എം ഷാജി മുഖ്യതിഥിയായി. സെക്രട്ടറി എൻ വി മുഹമ്മദ് യാസിർ, ഷെമീന ജലീൽ ,ട്രഷറർ ആർ കെ രാകേഷ് , സക്കീർ ഹുസൈൻ , സി എസ് സവീഷ് ,കെ ജെ തോമസ് , എന്നിവർ സംസാരിച്ചു.




ഫോട്ടോ:കാലിക്കറ്റ് സൈബർ സിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ബൈക്ക് റൈഡ്, സൈബർ സിറ്റി പ്രസിഡന്റ് ജലീൽ ഇടത്തിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു. സമീപം റോട്ടറി അസി. ഗവർണർ എം എം ഷാജി.

Recent News