കൊയിലാണ്ടി കൊല്ലംചിറയിൽ കുളിക്കാനിറങ്ങിയ
വിദ്യാർഥി മുങ്ങി മരിച്ചു
കൊയിലാണ്ടി:കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മൂടാടി വെള്ളറക്കാട് ചന്ദ്രാട്ടിൽ നാസറിൻ്റെ മകൻ നിയാസാണ് മരിച്ചത്. മാതാവ് ഷംസീറ , സഹോദരി ജസ്ന .മൂടാടി മലബാർ കോളേജ് മൂന്നാം വർഷ വിദ്യാർഥിയാണ്.
തിങ്കളാഴ്ച വൈകീട്ട് 5 ഓടെയായിരുന്നു സംഭവം. പന്ത്രണ്ടോളം കൂട്ടുകാർക്കൊപ്പമാണ് നിയാസും ചിറയിൽ കുളിക്കാൻ ഇറങ്ങിയത്. വെള്ളത്തിൽ മുങ്ങി താഴ്ന്ന നിയാസിനെ രക്ഷപ്പെടുത്താൻ കൂട്ടുകാരുടെ ശ്രമം വിഫലമായി. തുടർന്ന് നാട്ടുകാർ വിവരം കൊയിലാണ്ടി ഫയർ ഫോഴ്സിനെയും പോലീസിനെയും അറിയിച്ചു. ഒരു മണിക്കൂർ തിരിച്ചിൽ നടത്തി ഒടുവിൽ 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.