ആവേശമായി അത്തോളി ആനപ്പാറ ജലോത്സവം ;  തോണി തുഴയൽ മത്സരത്തിൽ സ്‌പൈമോക്കും   ഒ ടി ബിജു - ഒ ടി ബാബു ടീംമ
ആവേശമായി അത്തോളി ആനപ്പാറ ജലോത്സവം ; തോണി തുഴയൽ മത്സരത്തിൽ സ്‌പൈമോക്കും ഒ ടി ബിജു - ഒ ടി ബാബു ടീംമും ജേതാക്കൾ .
Atholi News30 Aug5 min

ആവേശമായി അത്തോളി

ആനപ്പാറ ജലോത്സവം ;

തോണി തുഴയൽ : സ്‌പൈമോക്കും

ഒ ടി ബിജു - ഒ ടി ബാബു ടീംമും ജേതാക്കൾ



അത്തോളി:കോരപ്പുഴയുടെ കൈവഴിയായ കുനിയിൽ പുഴയോളങ്ങളെ തഴുകിയെത്തിയ തോണി തുഴയൽ മത്സരം ആനപ്പാറ ജലോത്സവത്തിൽ ആവേശം പകർന്നു.

30 വർഷങ്ങൾക്ക് ശേഷം തുടങ്ങിയ തോണി തുഴയൽ മത്സരം കാണാൻ കൊങ്ങന്നൂർ ആനപ്പാറയിലേക്ക് ജനം ഒഴുകി.

ഓർമ്മ മത്സ്യ തൊഴിലാളി സ്വയം സഹായ സംഘത്തിൽ ആഭിമുഖ്യത്തിൽ നടന്ന ഓർമ്മ ഓണം ഫെസ്റ്റിലായിരുന്നു തോണി തുഴയൽ , കമ്പവലി ഉൾപ്പെടെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചത്.

news image

അഞ്ച് പേർ ചേർന്ന് തുഴഞ്ഞ തോണി തുഴയൽ മത്സരത്തിൽ കോരപ്പുഴ സ്‌പൈമോക്ക് എ ടീം ജേതാക്കളായി കെ ടി കുഞ്ഞിരാമൻ സ്മാരക ട്രോഫിക്കും 10,000 രൂപ ക്യാഷ് പ്രൈസ്നും അർഹരായി.

രണ്ട് പേർ ചേർന്ന് തുഴഞ്ഞ മത്സരത്തിൽ ഒ ടി ബിജു - ഒ ടി ബാബു ടീം ഒന്നാം സ്ഥാനം നേടി.

കമ്പവലി മത്സരത്തിൽ കന്നൂർ സാഗര എ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ദീർഘ ദൂര ഓട്ടമത്സരത്തിൽ നിഖിൽ രാജ് ഒന്നാം സ്ഥാനവും കെ ടി അഭയ് രണ്ടാം സ്ഥാനവും നേടി.


പൂക്കള മത്സരത്തിൽ വിസ്മയ ബൈജുവിനാണ് ഒന്നാം സ്ഥാനം.

ലെമൺ സ്പൂൺ (ബോയ്സ് -അക്ഷിത് ദേവീദാസ്,ഗേൾസ്- തന്മയ ബൈജു, മ്യൂസിക്കൽ ചെയർ-ബോയ്സ് ദേവഹർഷ്,ഗേൾസ് തന്മയ ബൈജു, മ്യൂസിക്കൽ ഹാറ്റ് -ബോയ്സ് -ഋതു പാർവൺ, ഗേൾസ് -ലിജി ഷൈജു, ചാക്ക് റൈസ് -ആഖിഫ്, ഓലമടയൽ-ഗിരിജ. കുപ്പിയിൽ വെള്ളം നിറക്കൽ -പി സജീഷ് എന്നിവർ സമ്മാനർഹരായി.

news image

രാവിലെ ആനപ്പാറ പാതാറിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എം എൽ എ പതാക ഉയർത്തിയതോടെ ഫെസ്റ്റിന് തുടക്കമിട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷ എ എം സരിത , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ സാജിത , പി കെ ജുനൈസ്, പി പി ചന്ദ്രൻ ,കെ ടി ശേഖർ, ടി പി അശോകൻ എന്നിവർ സംസാരിച്ചു.

വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബാബു രാജ് സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ കെ സാജിത അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി രക്ഷാധികാരി സാജിത് കോറോത്ത് ആനപ്പാറ ജലോത്സവം - 2024 പ്രഖ്യാപനം നടത്തി. ഓർമ്മ മുൻ സെക്രട്ടറി പി സജീഷ് സ്വാഗതവും സ്വാഗത സംഘം ട്രഷറർ കെ ശശികുമാർ നന്ദിയും പറഞ്ഞു.


ഫോട്ടോ: ആനപ്പാറ ജലോത്സവത്തിലെ കമ്പവലി മത്സരത്തിൽ നിന്ന്

ഫോട്ടോ:ആനപ്പാറ ജലോത്സവത്തിലെ തോണി തുഴയൽ മത്സരത്തിൽ നിന്ന്

ഫോട്ടോ:ആനപ്പാറ ജലോത്സവം കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

Tags:

Recent News