അശോകൻ മാസ്റ്റർ അനുസ്മരണവും സിമ്പോസിയവും
അശോകൻ മാസ്റ്റർ അനുസ്മരണവും സിമ്പോസിയവും
Atholi News30 Nov5 min

അശോകൻ മാസ്റ്റർ അനുസ്മരണവും സിമ്പോസിയവും




അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് മുൻ അംഗവും ദീർഘകാലം അത്തോളി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ടുമായ എം.അശോകൻ മാസ്റ്ററുടെ പതിനാലാം ചരമവാർഷികത്തോടനുബന്ധിച്ച് അത്തോളി മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും, സിമ്പോസിയവും കെ.പി.സി.സി മെമ്പർ കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. വഖഫ് ബില്ലും മതേതര ഇന്ത്യയും എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ പത്രപ്രവർത്തകൻ എൻ.ടി.ചെക്കൂട്ടി, ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്ത്, അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.പി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. അജിത് കുമാർ കരുമുണ്ടേരി സ്വാഗതവും വി ടി കെ ഷിജു നന്ദിയും പറഞ്ഞു.

രാവിലെ മണ്ഡലം കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും നടത്തി.മണ്ഡലം പ്രസിഡണ്ട് സുനിൽ കൊളക്കാട്, യുഡിഎഫ് ചെയർമാൻ രമേശ് ബാബു,

വൈസ് പ്രസിഡണ്ട് ഗിരീഷ് പാലാക്കര, വി.ടി കെ.ഷിജു, ഗോപാലക്കുട്ടി നായർ, ട്രഷറർ രമേശൻ വലിയാറമ്പത്ത്, മെമ്പർമാരായ എൻ.സുനീഷ് ,സന്ദീപ് കുമാർ, വാസവൻ പൊയിലിൽ, ടി.കെ.ദിനേശൻ, ടി.പി. ജയപ്രകാശ്, കെ.പി.രഞ്ജിത്, സി.കെ.പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട് മണ്ഡലം കമ്മിറ്റി ഓഫീസിൽ ഫോട്ടോ അനാഛാദനവും നടന്നു.

Recent News