അത്തോളിയിൽ ഓവ് ചാൽ ശുചീകരണം ',
കോഴിക്കോട് കോർപ്പറേഷനിലെ വിദഗ്ധ തൊഴിലാളികൾ രംഗത്ത്
സ്വന്തം ലേഖകൻ
അത്തോളി: അങ്ങാടി യിലെ ഓവുചാൽ ശുചീകരിച്ചു.
.മഴക്കാലപൂർവ്വ ശുചീകരണത്തിന് ഭാഗമായി ഒരാഴ്ചയായി വിവിധ വാർഡുകളിൽ നടന്നുവരുന്ന ശുചീകരണ പ്രവർത്തനത്തിന് ഭാഗമായിട്ടാണ് ഓവുകൾ ശുചീകരിച്ചത് .ഇതിനുവേണ്ടി കോഴിക്കോട് കോർപ്പറേഷനിലെ വിദഗ്ധ തൊഴിലാളികൾ
സ്ലാബുകൾ മാറ്റിയശേഷം ഓവുകളിൽ അടിഞ്ഞുകൂടിയ മണ്ണ് എടുത്തു മാറ്റുന്ന ജോലിയാണ് നടത്തിയത് .അത്തോളി മാവേലി സ്റ്റോറിന് സമീപം,ജമീല സ്റ്റോറിന് മുൻവശം, ഹൈസ്കൂളിന് സമീപം, അത്താണി എന്നിവിടങ്ങളിലെ ഓവുകളിലാണ് മണ്ണും മാലിന്യങ്ങളും അടിഞ്ഞു കൂടിയത്. എടുത്തു മാറ്റുന്ന മണ്ണ് ലോറിയിൽ പോലീസ് സ്റ്റേഷൻ പരിസരത്തേക്കാണ് മാറ്റിയത് . ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ, വൈസ് പ്രസിഡൻ്റ് സി.കെ. റിജേഷ്, മെമ്പർമാരായ എഎം സരിത, സുനീഷ് നടുവിലയിൽ, ശാന്തിമാവീട്ടിൽ, സന്ദീപ് കുമാർ, ഷിജു തയ്യിൽ കെ. സാജിത എന്നിവർ നേതൃത്വം നൽകി.
ലോഡ് കണക്കിന് മണ്ണ് ഓവുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഓവുകളിൽ മണ്ണ് കെട്ടിക്കിടക്കാൻ കാരണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ പറഞ്ഞു. പ്ലാസ്റ്റിക് കവറുകളും മാലിന്യങ്ങളും ആരും തന്നെ ഓവുകളിൽ നിക്ഷേപിക്കരുതെന്നും അവ കടകളിലും വീടുകളിലും സൂക്ഷിച്ച് വച്ച് ഹരിത കർമ സേനക്ക് കൈമാറണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഓർമിപ്പിച്ചു.