മോഡൽ സ്‌കൂളിന്
ടി ബി സി യുടെ കൈത്താങ്ങ്
കോഴിക്കോട് :ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് ദി ബിസിനസ് ക്ലബ്ബിന്റെ (ടി ബി സി )യുടെ കൈത്തതാങ്.
ടി ബി സി യുടെ ചാരിറ്റി കേബിനറ്റ് സ്കൂളിലെ അറ്റകുറ്റപ്പണികൾ , ഇലക്ട്രിക്സ്, പെയിന്റിങ്ങുകൾ എന്നിവ നടത്തി. ബിസിനസ് ക്ലബ് വൈസ് പ്രസിഡന്റ് ആർ അബ്ദുൽ ജലീൽ
പണി പൂർത്തീകരിക്കാനുള്ള തുക കൈമാറി.
ദി ബിസിനസ് ക്ലബ് ചാരിറ്റി ക്യാബിനറ്റ് സെക്രട്ടറിമാരായ സന്നാഫ് പാലക്കണ്ടി, എം. മുജീബ് റഹ്മാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രെസ് ആർ അജി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബീഗം മെഹജ്ബിൻ നന്ദിയും പറഞ്ഞു