അത്തോളിയിലെ അങ്കണവാടികൾക്ക് പാത്രങ്ങളും വെയിംഗ് മെഷിനും വിതരണം ചെയ്തു.
അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലെ അങ്കണവാടികൾക്കുള്ള പാത്രങ്ങളും വെയിംഗ് മെഷിനും വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസി സണ്ട് സി.കെ.റിജേഷ് അദ്ധ്യക്ഷം വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ഷീബ രാമചന്ദ്രൻ, എ.എം.സരിത, സന്ദീപ് നാലുപുരയ്ക്കൽ, ശകുന്തള കുനിയിൽ, ഐ സി ഡി എസ് സൂപ്പർവൈസർ അഞ്ജലി, ഷാഹിദ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സമിതി ചെയർമാൻ സുനീഷ് നടുവിലയിൽ സ്വാഗതവും ജിതേഷ് നന്ദിയും പറഞ്ഞു.