സ്വീപ് ഇലക്ഷൻ ഓണപ്പൂക്കളം:
ദേവഗിരിയ്ക്ക് ഒന്നാം സ്ഥാനം.
കോഴിക്കോട് :വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം സംഘടിപ്പിച്ച ഓൾ:കേരള അത്തപ്പൂക്കള മത്സരം 2023ന്റെ വിജയിയായി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളെജിനെ തിരഞ്ഞെടുത്തു.
ജില്ലാ തെരെഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബുകളുടെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ തലത്തിൽ നടത്തിയ മൽസരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരാണ് സംസ്ഥാന തലത്തിൽ മൽസരിച്ചത്. ഫേസ്ബുക്ക്, ഇൻസ്ററാഗ്രാം ലൈക്കുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനതല വിജയികളെ തെരെഞ്ഞെടുത്തത്.
3061 വോട്ടുകള്‍ നേടിയാണ് ദേവഗിരി കോളെജ് ഒന്നാം സമ്മാനം നേടിയത്. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ലോഗോ ആയിരുന്നു ദേവഗിരിയുടെ പൂക്കളത്തിന്റെ മുഖ്യ ആകർഷണം.
1653 വോട്ടുകളുമായി ഓള്‍ സെയിന്റ്‌സ് കോളേജ് തിരുവനന്തപുരവും 1394 വോട്ടുകളുമായി മലപ്പുറം കണ്ടനകം ദാറുല്‍ ഹിദായ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 1290 വോട്ടുകളുമായി തൃശ്ശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജ് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. ദേശീയ സമ്മതിദാന അവകാശ ദിനമായ 2024 ജനുവരി 25ന് സമ്മാനങ്ങൾ വിതരണം ചെയ്യും