ബ്ലോക്ക് പഞ്ചായത്തിന്റെ കൈ സഹായം :
ഓട്ടമ്പലം പ്രിയദർശിനി ഗ്രസ്ഥാലയത്തിന്
കമ്പ്യൂട്ടർ , പ്രിൻ്റർ സമർപ്പിച്ചു
അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രസ്ഥാലയത്തിന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കമ്പ്യൂട്ടർ,ബ്ലോക്ക് പഞ്ചായത്തിന്റെ കൈ സഹായമായാണ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിർവ്വഹിച്ചു. ഓൺലൈൻ സംവിധാനം നിലവിൽ വന്നതോടെ ബുദ്ധിമുട്ടനുഭവിക്കുന്ന ജനവിഭാഗത്തിന് ലൈബ്രറികളും വായനശാലകളും സേവന സന്നദ്ധ കേന്ദ്രമാക്കി മാറ്റാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
അതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ കൈ സഹായമായാണ് കമ്പ്യൂട്ടറും പ്രന്ററും അനുവദിച്ചത്. ഈ ലൈബ്രറിയുമായി ബന്ധപ്പെടുന്ന ആളുകൾക്ക് അത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടാൻ ഇനി മുതൽ ഇവിടെ നിന്നും സാധിക്കണമെന്നും ഉപകരണങ്ങൾ നൽകാൻ ഉത്തേജിപ്പിച്ചത് ലൈബ്രറി കൗൺസിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'വർണോത്സവം '2025 ന്റെ ഭാഗമായി നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഫൗസിയ ഉസ്മാൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധ കാപ്പിൽ കളിക്കളം ഉദ്ഘാടനം ചെയ്തു. മുൻ ലൈബ്രേറിയൻ നിഷ സുരേഷിന് പി.ബാബുരാജ് ഉപഹാരം നൽകി. കെ. സി അഭിലാഷ്, എ.കെ സുഭാഷ്, എം.സുന്ദരൻ,കെ.എം രവീന്ദ്രൻ ,അദ്നാൻജാസിൻ,മയൂഖ സുഭാഷ് സംസാരിച്ചു. ഗ്രസ്ഥാലയം പ്രസിഡന്റ് വി.എം ഷാജി സ്വാഗതവും സെക്രട്ടറി പി.എം ഷിബി നന്ദിയും പറഞ്ഞു.
ചിതം: അത്തോളി പ്രിയദർശിനി ഗ്രസ്ഥാലയം കമ്പ്യൂട്ടർ,പ്രിന്റർ പി.ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു