ഗിരീഷ് പുത്തഞ്ചേരി സ്മരണയിൽ
പുത്തഞ്ചേരി ജി. എൽ. പി സ്കൂളിൽ ഓണമാഘോഷിച്ചു
ഉള്ളിയേരി : പൂത്തഞ്ചേരി ജി.എൽ. പി സ്കൂളിൽ അനശ്വര ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ സ്മരണതുടിക്കുന്ന വേദിയിൽ ഓണാഘോഷം നടത്തി. ശ്രാവണ പൂക്കൾ എന്ന ആഘോഷ പരിപാടിയിൽ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.അജിത മുഖ്യാതിഥിയായി വിനോദ- വിജ്ഞാന മത്സരങ്ങളും,ഓണ സദ്യയും ഒരുക്കി. പി.ടി എ പ്രസി കെ.കെ പ്രബീഷന്റെ അധ്യക്ഷതയിൽ രജീഷ് കനിയാനി സമ്മാന വിതരണം നടത്തി. ഹെഡ് മാസ്റ്റർ ഗണേശ് കക്കഞ്ചേരി, കെ.വിജിഷ , പി.ആർ സ്മിജ, സിനി പനാട്ടിൽ, ശിവദ. വിഎന്നിവർ സംസാരിച്ചു.