ഉപജില്ലാ ഗയിംസിൽ അത്തോളി ഹൈസ്കൂളിന് സമ്പൂർണ്ണ ആധിപത്യം
അത്തോളി: കൊയിലാണ്ടി ഉപജില്ല കായികമേളയിൽ ഫുട്ബോൾ മത്സരത്തിൽ സബ്ജൂനിയർ ആൺകുട്ടികൾ, ജൂനിയർ ആൺകുട്ടികൾ, സീനിയർ ആൺകുട്ടികൾ, ഷട്ടിൽ ജൂനിയർ ആൺ കുട്ടികൾ വിഭാഗങ്ങളിൽ അത്തോളി ജിവിഎച്ച്എസ്എസ് ടീം ചാമ്പ്യൻമാരായി. ശതം സഫലം ശതാബ്ദി ആഘോഷിക്കുന്ന
അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം യുപി വിഭാഗത്തിൽ ബാലൻ മാസ്റ്റർ മെമ്മോറിയൽ സബ്ജില്ലാതല സ്കൂൾ ടൂർണമെൻറ് നടത്തുകയും തുടർന്ന് അവധിക്കാലത്ത് 80 കുട്ടികൾക്ക് ഫുട്ബോൾ സമ്മർ വെക്കേഷൻ ക്യാമ്പ് നടത്തുകയും ചെയ്തിരുന്നു. സ്കൂളിൽ സ്ഥിരം കായിക അധ്യാപകന്റെ അഭാവത്തിലും പ്രത്യേക കോച്ചുകളെ ഉപയോഗിച്ച് പി.ടി.എയുടെനേതൃത്വത്തിൽ ആവശ്യമായ പരിശീലനങ്ങൾ നൽകിയിരുന്നു. ആവശ്യമായ ജേഴ്സികൾ സംഘടിപ്പിച്ചും പരിശീലനത്തിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയും സ്കൂളിലെ ഫുട്ബോളിന്റെ വളർച്ചയ്ക്ക് ആവശ്യമായ സഹായങ്ങൾ നല്കുന്നത് പി.ടി.എ.യുടെ കീഴിലുള്ള സ്കൂൾ സ്പോർട്സ് അക്കാദമിയാണ്. കൂടാതെ ഇപ്പോൾ വോളിബോൾ വിഭാഗത്തിലും പ്രാദേശിക കോച്ചുകളുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നുണ്ട്.