എതിർ സ്ഥാനാർഥിയില്ല; സി കെ റിജേഷ് അത്തോളി ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ്.
അത്തോളി : അടുത്ത രണ്ടര വർഷം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ആറാം വാർഡ് മെമ്പർ സി കെ റിജേഷ് ചുമതലയേറ്റു.
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയില്ല. ഫലത്തിൽ ഏക കണ്ഠമായി റിജേഷിനെ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുപ്പ് റിട്ടേണിംഗ് കൊയിലാണ്ടി കൃഷി അസി.ഡയറക്ടർ കെ പി ദിലീപ് കുമാർ പ്രഖ്യാപിച്ചു.
പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ സത്യ വാചകം ചൊല്ലി കൊടുത്തു. ദൈവ നാമത്തിൽ റിജേഷ് സത്യ പ്രതിജ്ഞ ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീബ രാമചന്ദ്രൻ ,സന്ദീപ് നാലുപുരക്കൽ,എ എം സരിത , പഞ്ചായത്ത് അംഗങ്ങളായ ശകുന്തള കുനിയിൽ , പി കെ ജുനൈസ് തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ രണ്ടര വർഷത്തെ പദ്ധതി തുടർച്ച , പുതിയ പദ്ധതികളുടെ പൂർത്തികരണം എല്ലാം ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും - സി കെ റിജേഷ് അത്തോളി ന്യൂസിനോട് പറഞ്ഞു.