ബൈക്കിൻ്റെ ടയർ പൊട്ടി റോഡിലേക്ക് തെറിച്ചു വീണു ; പരിക്കേറ്റ് ചികിത്സയിലായിരുന്നവീട്ടമ്മ 12 ആം ദിവസം മരണത്തിന് കീഴടങ്ങി
അപകടം തറവാട് ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിൽ
ആവണി എ എസ്
അത്തോളി :ബൈക്കിൽ സഞ്ചരിക്കവെ ടയർ പൊട്ടി
റോഡിലേക്ക് തെറിച്ചു വീണു പരിക്കേറ്റ് കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ 12 ആം ദിവസം മരണത്തിന് കീഴടങ്ങി.
ചീക്കിലോട് നമ്പ്യാർ കോളനി ചെറുകോട്ട് പ്രശാന്തിന്റെ ഭാര്യ ഷൈനിയാണ്(49) മരിച്ചത് .
ഡിസംബർ 8 ന് രാവിലെ നടക്കാവ് തറവാട് വീട്ടിലെ ചെറുകോട്ട് മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിലാണ് അപകടം നടന്നത്.
ബന്ധുവിനൊപ്പം ബൈക്കിൻ്റെ പുറകിലായിരുന്നു യാത്ര..കണ്ണിപൊയിൽ റോഡിൽ എത്തുമ്പോഴാണ് പുറകിലെ ടയർ പൊട്ടിയത്. ബൈക്ക് മറിഞ്ഞതും ഷൈനി റോഡിലേക്ക് തെറിച്ച് വീണു ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു . അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് 8 ന് രാത്രിയോടെ സർജറി ചെയ്തു. ഐ സി യു വിലായിരുന്നു. വേദനയോട് പൊരുതി ഇന്ന് (ബുധനാഴ്ച ) രാവിലെ 10 .30 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബൈക്ക് ഓടിച്ച ബന്ധുവിൻ്റെ പരിക്ക് സാരമുള്ളതല്ല. അത്തോളി പോലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി നാളെ (വ്യാഴാഴ്ച) രാവിലെ പോസ്റ്റ് മോർട്ടം ചെയ്യും. ഉച്ചയോടെ സംസ്ക്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭർത്താവ് സിമൻ്റ് കടയിൽ ചുമട്ട് തൊഴിലാളിയായിരുന്നു. ഏക മകൻ അതുൽ ദാസ് പത്താം ക്ലാസ് വിദ്യാർഥി . ഷൈനി മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്തിരുന്നു.