ഡി വൈ എഫ് ഐ അത്തോളി മേഖല കമ്മിറ്റിയുടെ കരുതൽ :ഗവ.മെഡിക്കൽ കോളജിൽ പൊതിച്ചോർ വിതരണം ചെയ്തു
അത്തോളി : ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകുന്ന പദ്ധതിയിൽ തിങ്കളാഴ്ച്ച അത്തോളി മേഖല കമ്മിറ്റി വിതരണം ചെയ്തു. ഇരുപത്തി രണ്ട് യൂണിറ്റുകളിൽ നിന്നും ഡിവൈഎഫ്ഐ പ്രവർത്തകർ വീടുകളിൽ നിന്നും ശേഖരിച്ച 3500 ഓളം പൊതിച്ചോറുകളാണ് വിതരണം ചെയ്തത്.
സിപിഐഎം അത്തോളി
ലോക്കൽ സെക്രട്ടറിപി എം ഷാജി ഫ്ലാഗ് ഓഫ് ചെയ്തു.
ഡി വൈ എഫ് ഐ ബാലുശ്ശേരി ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എസ് ബി അക്ഷയ്,
മേഖല പ്രസിഡൻ്റ് ഇഎം ജിതിൻ ,ട്രഷറർ അനില ,അനൂപ് വേളൂർ , സാദിഖ് എം ജോർജ്,രഞ്ജിത് വേളൂർ തുടങ്ങിയവർ നേതൃത്വം നൽകി.