അത്തോളിയിൽ ഇടിമിന്നലിൽ വീടിനകത്തേക്ക് തീ പടർന്നു ; ഗൃഹോപകരണങ്ങൾ കത്തി നശിച്ചു.
അത്തോളിയിൽ ഇടിമിന്നലിൽ വീടിനകത്തേക്ക് തീ പടർന്നു ; ഗൃഹോപകരണങ്ങൾ കത്തി നശിച്ചു.
Atholi News31 May5 min

അത്തോളിയിൽ ഇടിമിന്നലിൽ വീടിനകത്തേക്ക് തീ പടർന്നു ; ഗൃഹോപകരണങ്ങൾ കത്തി നശിച്ചു.



സ്വന്തം ലേഖകൻ 



അത്തോളി: ഇടിമിന്നലിൽ വീടിനകത്തേക്ക് തീ പടർന്നു 

ഗൃഹോപകരണങ്ങൾ കത്തി നശിച്ചു.

കോതങ്കൽ ഡി എസ് കെ ലൈറ്റ് ആൻ്റ് സൗണ്ട്സ് ഉടമ  അമ്പലകുളങ്ങര ജയൻ്റെ വീട്ടിലെ വയറിങ്ങാണ് ഇന്ന് പുലർച്ചെയുണ്ടായ ഇടി മിന്നലിൽ കത്തിനശിച്ചത്. 

ജയൻ കുടുബ സമേതം താമസിക്കുന്ന ദീപപ്രഭയിലാണ് വയറിങ് കത്തി അപകടം ഉണ്ടായത്. കംമ്പ്യൂട്ടർ, ഫാൻ, സിസി ക്യാമറാ യൂണിറ്റ്, ഇൻവർട്ടർ, സ്വിച്ചുകൾ എന്നിവ കത്തിപ്പോയി. തീ പടർന്ന് ജനൽ കർട്ടനുകളും കത്തിപ്പോയി. തീക്കത്തി ചുമരിൽ നിറയെ കരി പടർന്നിട്ടുണ്ട്. രാവിലെ 5 മണിയോടെയാണ് വീട്ടിൽ ഉറങ്ങിക്കിടന്നവർ പുക കണ്ടുണർന്നത്. news image

പുകയിൽ കുടുങ്ങി ശ്വാസം മുട്ടനുഭവപ്പെട്ട ജയൻ , ഭാര്യ സുനിത, മക്കളായ ഹരി തീർഥ്, ഋതു ദേവ് എന്നിവർ കൊളത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി. വൈദ്യുത ബന്ധം വിച്ഛേദിച്ചു. വില്ലേജ് ഓഫീസർ സുബ്രഹ്മണ്യനും

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷും സ്ഥലം സന്ദർശിച്ചു.

Recent News