അപ്പർ പ്രൈമറി തലത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആലോചിക്കും : മന്ത്രി വി ശിവൻ കുട്ടി
അപ്പർ പ്രൈമറി തലത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആലോചിക്കും : മന്ത്രി വി ശിവൻ കുട്ടി
Atholi News12 Jun5 min

അപ്പർ പ്രൈമറി തലത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആലോചിക്കും : മന്ത്രി വി ശിവൻ കുട്ടി.



അത്തോളി : തൊഴിൽ നൈപുണ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അപ്പർ പ്രൈമറി തലത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആലോചിക്കുമെന്ന് വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി.

വേളൂർ ജി എം യു പി സ്കൂൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വിദ്യാർത്ഥിയുടെ പ്രായോഗിക വൈദഗ്ദ്യം ഉയർത്തും. ഭാവിയിൽ തൊഴിലവസരങ്ങൾക്ക് തയ്യാറെടുക്കുമ്പോൾ അവരെ സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.


വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യ സമന്വയിപ്പിക്കുന്നതിൽ കേരളം മുൻപന്തിയിലാണ്. സ്കൂളുകളിൽ കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുന്നതിലും വിദ്യാർത്ഥികൾ ഡിജിറ്റൽ പഠനം ഒരുക്കുന്നതിലും ലക്ഷ്യമാക്കി കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ പദ്ധതി നടപ്പിലാക്കുകയാണ്. ഇവയെല്ലാം പഠനാനുഭവം മെച്ചപ്പെടുത്താനും വിദ്യാർത്ഥികളെ ഡിജിറ്റൽ യുഗത്തിലേക്ക് സജ്ജമാക്കാനും സഹായിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.


സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ

കെഎം സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു.


പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ എ.എം.സരിത, ബ്ലോക്ക് മെമ്പർ സുധ കാപ്പിൽ, പഞ്ചായത്ത് മെമ്പർ ഫൗസിയ ഉസ്മാൻ, കോഴിക്കോട് ഡിഡിഇ സി.മനോജ് കുമാർ, വടകര ഡി ഇഒ ഹെലന്‍ ഹൈസാന്ത് മെൻഡോൺസ്, കൊയിലാണ്ടി എഇഒ എ.പി.ഗിരീഷ് കുമാർ, പന്തലായനി ബിപിസി കെ. ഉണ്ണികൃഷ്ണൻ, എ.എം. വേലായുധൻ, പി.അജിത് കുമാർ, എം.സി. ഉമ്മർ, കെ. ടി. പ്രസന്ന, വി. ജയലാൽ, എ എം രാജു, ടി.വി. മുഹമ്മദ് ജലീൽ, കെഎം. ബാലൻ, പ്രസ് ഫോറം പ്രസിഡന്റ് സുനിൽ കൊളക്കാട്, ഉല്ലാസ് അമ്പലവയൽ, പി.ടി.എ പ്രസിഡണ്ട് വി എം മനോജ് കുമാർ, വി.എം ഷിജു, വിനിഷ ഷാജി, ബബീഷ് കുമാർ, എച്ച് എം ഇൻ ചാർജ് പി പി സീമ എന്നിവർ പ്രസംഗിച്ചു. കിണർ ശുചീകരിച്ച് സ്കൂളിൽ സേവനം നടത്തിയ എരമംഗലം ജി എൽ പി സ്കൂളിലെ സി കെ ധന്യ വി.സിൽജ എന്നിവർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി.



ഫോട്ടോ:

മന്ത്രി വി ശിവൻ കുട്ടി

ജി എം യു പി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

Recent News