മുണ്ടോത്ത് ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ശ്രീ കൃഷ്ണ ജയന്തി ആഘോഷം
മുണ്ടോത്ത് ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ശ്രീ കൃഷ്ണ ജയന്തി ആഘോഷം
Atholi News24 Aug5 min

മുണ്ടോത്ത് ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ശ്രീ കൃഷ്ണ ജയന്തി ആഘോഷം

ഉള്ളിയേരി: ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം ആഗസ്റ്റ് 26-ന് നടക്കും.

പുലർച്ച ഗണപതി ഹോമം,

ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമ ജപം,

ഉച്ചക്ക് ഭഗവന്റെ പിറന്നാൾ സദ്യ എന്നിവയുണ്ടാവും. വൈകിട്ട് ഉള്ളിയേരി കന്മന കരിയാത്തൻ ക്ഷേത്രത്തിൽ നിന്നാരംഭിക്കുന ശോഭയാത്ര ക്ഷേത്രത്തിൽ സമാപിക്കും. സന്ധ്യക്ക് ദീപാരാധന, ചുറ്റുവിളക്ക്, പായസ വിതരണവും ഉണ്ടായിരിക്കും. കൂടാതെ

തുളസിമാല, കദളിപ്പഴം, അവിൽ നിവേദ്യം, പാൽപ്പായസം, തൃകൈവെണ്ണ, ത്രിമധുരം, നെയ്യ് വിളക്ക് തുടങ്ങിയ ക്ഷേത്രത്തിലെ

പ്രധാനവഴിപാടുകളും ചെയ്യാവുന്നതാണ്.

ഫോൺ: 6238982010, 904833952.

Recent News