കൂമുള്ളിയിൽ വാഹനം ഇടിച്ച്
പരിക്കേറ്റ് ചികിത്സയിലായിരുന്ന
ക്ഷീര കർഷകൻ മരിച്ചു
അത്തോളി :കൂമുള്ളിയിൽ വാഹനം ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കർഷകൻ മരിച്ചു.കൂമുള്ളി അശ്വതി നിവാസിൽ കോമത്ത് ഗോവിന്ദൻ നായരാണ് (66) ഇന്ന് രാവിലെ 6 മണിയോടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ
മെയ് 23 പുലർച്ചെ 5.45 ഓടെയായിരുന്നു അപകടം.
കുമുളളി സൊസൈറ്റിയിലേക്ക് വീട്ടിൽ നിന്നും പാലുമായി നടന്ന് പോകുകയായിരുന്നു.
പച്ചക്കറി ലോഡുമായി എത്തിയ ക്യാബിൻ പാർസൽ ലോറി ഇടിച്ചാണ് പരിക്കേറ്റത്.
തലക്ക് ഗുരുതരമായി പരിക്കേറ്റ
ഗോവിന്ദൻ നായരെ ആദ്യം മൊടക്കല്ലൂർ എം എം സി യിലും തുടർന്ന് കോഴിക്കോട് മേത്ര ആശുപത്രിയിലും എത്തിച്ചു.
കോഴിക്കോട് ഭാഗത്ത് നിന്നും ഉള്ളിയേരിയിലേക്ക് വരികയായിരുന്ന കെ എൽ 39 എസ് 3225 പാർസൽ ലോറിയാണ് ഇടിച്ചത്.തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിൽ ചികിത്സ തുടരുകയായി രുന്നു .
ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.
ലോറി അമിത വേഗതയിലായിരുന്നു , ഡ്രൈവർ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നും വിവരമുണ്ട്. ചേളാരി സ്വദേശിയായ ലോറി ഡ്രൈവർ പിന്നീട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.
ഭാര്യ ഷീജ. മക്കൾ അശ്വതി, അഖിൽ
മരുമക്കൾ സബീഷ്, അർഷ'