അത്തോളി പഞ്ചായത്ത് ഓഫീസിൽ സേവനങ്ങൾക്ക് ഇനി ഡിജിറ്റൽ വഴിയും പണമടക്കാം.
അത്തോളി :ഗ്രാമപഞ്ചായത്തും കേരള ഗ്രാമീണ ബാങ്കും സംയുക്തമായി ഗ്രാമ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ ഓൺലൈൻ പണമടക്കൽ സംവിധാനം ഏർപ്പെടുത്തി.
മൊബൈൽ ഫോൺ ഉപയോഗിച്ച് പണമടക്കാം.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ. റിജേഷ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി കെ. ഹരിഹരൻ ,
ഗ്രാമീണ ബാങ്ക് മാനേജർ പി.ജി. നീതു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷീബ രാമചന്ദ്രൻ ,
എ എം സരിത, മെമ്പർമാരായ സന്ദീപ് കുമാർ , എ.എം വേലായുധൻ എന്നിവർ പങ്കെടുത്തു.