കോക്കല്ലൂർ ജി എച്ച് എസ് എസിന് അഭിമാനം :  ഡി.ആദിത്യന്  ബോക്സിങ്ങിൽ തിളക്കമാർന്ന നേട്ടം
കോക്കല്ലൂർ ജി എച്ച് എസ് എസിന് അഭിമാനം : ഡി.ആദിത്യന് ബോക്സിങ്ങിൽ തിളക്കമാർന്ന നേട്ടം
Atholi NewsInvalid Date5 min

കോക്കല്ലൂർ ജി എച്ച് എസ് എസിന് അഭിമാനം :


ഡി.ആദിത്യന് ബോക്സിങ്ങിൽ തിളക്കമാർന്ന നേട്ടം 



ബാലുശ്ശേരി :കോക്കല്ലൂർ ജി എച്ച് എസ് എസിന് 

അഭിമാനനേട്ടമായി ഒന്നാം വർഷ സയൻസ് വിദ്യാർത്ഥി ആദിത്യൻ ഡി. ആദിത്യന് ലഭിച്ച ബോക്സിങ് ലെ വിജയം.


കൊച്ചിയിൽ ഇതാദ്യമായി ഒളിമ്പിക്സ്‌ മോഡലിൽ നടത്തിയ സംസ്ഥാന സ്കൂൾ കായികമേളയിലെ ബോക്സിങ്ങ് ഇനത്തിലാണ് ഡി.ആദിത്യന്റെ വിജയം. കായിക മേളയിൽ 

പ്ലസ് 80 ജൂനിയർ ബോയ്സ് ബോക്സിങ്ങ് ഇനത്തിലാണ് വിജയം കൈവരിച്ചത്. ഒന്നാം ഘട്ട മത്സരം പൂർക്കിയാക്കി അടുത്ത ഘട്ടത്തിലേക്ക് അർഹത നേടിയ ആദിത്യൻ തുടർന്നുള്ള മത്സരങ്ങളും കടന്ന് സെമി ഫൈനലിൽ നിന്നും സ്വർണ മെഡൽ, വെള്ളി മെഡൽ, വെങ്കല മെഡൽ ജേതാക്കളെ നിർണ്ണയിക്കുന്ന ഘട്ടത്തിൽ നിർബന്ധിത അടിയറവ് പറയലിലൂടെ വെങ്കല മെഡൽ ജേതാവ് കഴിഞ്ഞാൽ സ്ഥാനത്തിൽ തൊട്ടടുത്ത കായികതാരമായി ശ്രദ്ധേയ നേട്ടമാണ് സ്വന്തമാക്കിയത്. ഗ്രേസ് മാർക്കിനും അർഹത നേടി. കൊച്ചിയിലെ മത്സരം കഴിഞ്ഞ് സ്കൂളിൽ തിരിച്ചെത്തിയപ്പോൾ പ്രിൻസിപ്പലും സഹാധ്യാപകരും കുട്ടികളും ഹർഷാരവത്തോടെ വരവേറ്റു.



ഫോട്ടോ: "കൊച്ചി ' 24" സംസ്ഥാന സ്കൂൾ കായിക മേളയിൽ ബോക്സിങ്ങിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ ഡി. ആദിത്യൻ.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec