അത്തോളിയിൽ വിദ്യാർത്ഥികൾക്ക് പ്രചോദനമായി പ്രതിഭാ സംഗമം !      തിരിച്ചടി നേരിടുമ്പോൾ  തിരിച്ചറിവ് നേ
അത്തോളിയിൽ വിദ്യാർത്ഥികൾക്ക് പ്രചോദനമായി പ്രതിഭാ സംഗമം !  തിരിച്ചടി നേരിടുമ്പോൾ തിരിച്ചറിവ് നേടാൻ കഴിയണമെന്ന് സിവിൽ സർവീസ് റാങ്ക് ജേതാവ് എ റാഷിദലി
Atholi News18 May5 min

അത്തോളിയിൽ വിദ്യാർത്ഥികൾക്ക് പ്രചോദനമായി പ്രതിഭാ സംഗമം !


തിരിച്ചടി നേരിടുമ്പോൾ

തിരിച്ചറിവ് നേടാൻ കഴിയണമെന്ന്

സിവിൽ സർവീസ് റാങ്ക് ജേതാവ് എ റാഷിദലി 



ആവണി എ എസ്



അത്തോളി : ജീവിതത്തിൽ

തിരിച്ചടി നേരിടുമ്പോൾ പിഴവുകൾ തിരുത്തി തിരിച്ചറിവ് നേടാൻ കഴിയണമെന്ന് സിവിൽ സർവീസ് റാങ്ക് ജേതാവ് എ റാഷിദലി .

news image

ഗവ. വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 'ശതം സഫലം' പരിപാടിയുടെ ഭാഗമായി പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്ലായ്പ്പോഴും വിദ്യാർത്ഥിയാകണം. ബെസ്റ്റ് എന്നതിനേക്കാൾ , ബെറ്റർ ആകാൻ പ്രയത്നിച്ചു കൊണ്ടേയിരിക്കണം.

നമ്മുടെ കഴിവുകൾ തിരിച്ചറിയണം ,ജപ്പാനിൽ ഇതിന് ശൈലി തന്നെ ഉണ്ട് .4 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം,

1 - ഇഷ്ടമുള്ളതാണോ ചെയ്യുന്നത്?

2 - നമ്മൾ ചെയ്യുന്നത് ലോകത്തിന് ആവശ്യമുണ്ടോ ?

3- വരുമാനം കണ്ടെത്താൻ കഴിയുമോ ?

4 - നമ്മുടെ കഴിവ് ഏതിലാണെന്ന് കണ്ടെത്തിയോ ?

നാലിലും ഉത്തരം കണ്ടെത്തിയാൽ വിജയം ഉറപ്പാണ്.

ഏത് പ്രവർത്തി ചെയ്യുമ്പോഴും 

 അവ ആസ്വദിച്ച് ചെയ്യണം

പഠന ക്രമം അതിൽ നിന്നും വ്യത്യസ്ഥമല്ല. വിജയം ഒറ്റക്ക് നേടുന്നതല്ല , 

ഒട്ടേറെ പേരുടെ പിന്തുണ അതിന് പുറകിലുണ്ട്. വിജയമാണ് ലക്ഷ്യമെന്ന് പലരും പറയും എന്നാൽ നമ്മൾ ഇഷ്ടപ്പെടുന്ന കാര്യം ചെയ്താൽ വിജയം ഉറപ്പായും ലഭിക്കുമെന്ന്

 അദ്ദേഹം കൂട്ടിച്ചേർത്തു.


news image


 പി ടി എ പ്രസിഡന്റ് സന്ദീപ് കുമാർ നാലു പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് 

പി പി സുഹ്റ , റാഷിദലിയെ ആദരിച്ചു. വി എച്ച് എസ് ഇ പ്രിൻസിപ്പൽ കെ പി ഫൈസൽ ഉപഹാരം സമർപ്പിച്ചു.

2023 - 24 അധ്യായനം വർഷം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു.news image

ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ, മദർ പി ടി എ പ്രസിഡൻ്റ് ശാന്തി മാവീട്ടിൽ , പി ടി എ വൈസ് പ്രസിഡന്റ് പി ടി സാജിത , സീനിയർ അധ്യാപിക പി കെ സിന്ധു , സ്റ്റാഫ് സെക്രട്ടറി കെ ശ്രീലേഖ എന്നിവർ പ്രസംഗിച്ചു.

ഹയർ സെക്കന്ററി പ്രിൻസിപ്പൽ കെ കെ മീന സ്വാഗതവും പ്രോഗ്രാം കൺവീനർ കെ എം മണി നന്ദിയും പറഞ്ഞു






ഫോട്ടോ :

ശതം സഫലം പരിപാടിയുടെ ഭാഗമായി സ്ക്കൂളിൽ നടത്തിയ പ്രതിഭാ സംഗമം

യു പി എസ് സി സിവിൽ സർവീസ് റാങ്ക് ജേതാവ് എ റാഷിദലി ഉദ്ഘാടനം ചെയ്യുന്നു.

Recent News