ഓർമ്മകളിൽ സി വി ഭാസ്കരൻ;
സാധാരണക്കാരുടെ പ്രിയപ്പെട്ട നേതാവായിരുന്നു സി വി : ടി സിദ്ധിക്ക് എം എൽ എ
അത്തോളി :സാധാരണ ക്കാരുടെ പ്രിയപ്പെട്ട നേതാവായിരുന്നു
സി വി ഭാസ്കരനെന്ന് കെ പി സി സി വൈസ് പ്രസിഡന്റ്
ടി സിദ്ധിക്ക് എം എൽ എ.
കോൺഗ്രസിന്റെ ഊർജ്ജസ്വലനായ
ഒരു കർമ്മയോഗിയായിരുന്നു സി വി യെന്നും എം.എൽ.എ അനുസ്മരിച്ചു.
കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ടായിരുന്ന സി.വി. ഭാസ്കരന്റെ ഒന്നാം ചരമവാർഷികത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.കെ. രമേശ് ബാബു അധ്യക്ഷത വഹിച്ചു.
എൻഎസ് യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത്, കെപിസിസി അംഗങ്ങളായ കെ രാമചന്ദ്രൻ, കെ.എം ഉമ്മർ , ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൈസൽ അത്തോളി, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശാന്തി മാവീട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ, വൈസ് പ്രസിഡന്റ് സി.കെ. റിജേഷ്, ഗിരീഷ് പാലാക്കര, വി.ബി. വിജീഷ്, സന്ദീപ് നാലുപുരക്കൽ എന്നിവർ പ്രസംഗിച്ചു. രാവിലെ വീട്ടിലെ സ്മൃതി കുടീരത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.