സർ സയ്യിദ് അഹമ്മദ് ഖാൻ ദിനാചരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു
സർ സയ്യിദ് അഹമ്മദ് ഖാൻ ദിനാചരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു
Atholi News21 Oct5 min

സർ സയ്യിദ് അഹമ്മദ് ഖാൻ ദിനാചരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു



വിദ്യാഭ്യാസ പിന്നോക്കവസ്ഥയ്ക്ക് അലിഗഢ് ആശ്വാസമായിരുന്നു : ഡോ എം കെ ജയരാജ്




കോഴിക്കോട് :കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ പഠിക്കാൻ അവസരം ലഭിക്കാതിരുന്ന ഒരു വലിയ വിഭാഗം ജനതയുടെ വിദ്യഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് അലിഗഢ് യൂണിവേഴ്സിറ്റി ആശ്വാസമായിട്ടുണ്ടെന്ന് 

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം കെ ജയരാജ്.


അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സർ സയ്യിദ് അഹമ്മദ് ഖാൻ ദിനാചരണവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

news image

അലിഗഢ് മലപ്പുറം സെന്ററിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ കൂട്ടായ്മക്ക് കഴിയണമെന്ന് ഡോ. എം കെ ജയരാജ് കൂട്ടിച്ചേർത്തു.


അളകാപുരിയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് എൻ സി അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു


തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല അധ്യാപകൻ ഡോ .കെ എം അനിൽ ചേലമ്പ്ര ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സമൂഹത്തിൽ സാഹോദര്യം എന്ന വാക്ക് നഷ്ടപ്പെട്ടത് കൊണ്ടാണ് മതേതരത്വം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.


പ്രഥമ സർ സയ്യിദ് അഹ്മദ് ഖാൻ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡ് വൈസ് ചാൻസലർ ഡോ എം കെ ജയരാജിൽ നിന്നും വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ പ്രൊഫ . ഇ പി ഇമ്പിച്ചിക്കോയ ഏറ്റുവാങ്ങി.

news image

പ്രബന്ധ മത്സര വിജയിക്കുള്ള ഡോ. ഈശ്വരി പ്രസാദ് അവാർഡ് ഫായിസ യൂസഫലിക്ക് സമ്മാനിച്ചു.

തുടർന്ന് വിവിധ മേഖലകളിൽ പ്രതിഭകളായ ഡോ. നാസർ യൂസഫ് ,

ഡോ. എ ഐ യഹിയ, ഡോ. എൻ പി.അബ്ദുൽ അസീസ്, 

എന്നിവരെ ആദരിച്ചു. 


മുൻ മന്ത്രി പി കെ അബ്ദു റബ്ബ്, ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, പത്മ ശ്രീ 

കെ കെ മുഹമ്മദ് , 

പി കെ അഹമ്മദ് , 

അഡ്വ. കെ അച്ചുതൻ നായർ, ഡോ. എ പി എം മുഹമ്മദ് റഫീഖ്, പ്രൊഫ. എം മുഹമ്മദ് ബഷീർ , ബഷീറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.



ഫോട്ടൊ : 1-സർ സയ്യിദ് അഹമ്മദ് ഖാൻ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ എം കെ ജയരാജിൽ നിന്നും വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ പ്രൊഫ . ഇ പി ഇമ്പിച്ചിക്കോയ ഏറ്റുവാങ്ങുന്നു.




ഫോട്ടോ: 2 -സർ സയ്യിദ് അഹമ്മദ് ഖാൻ ദിനാചരണം കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

Tags:

Recent News