കനിവിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു
അത്തോളി : കനിവ് സ്വാശ്രയസംഘം മൊടക്കല്ലൂരിന്റെ ഒന്നാം വാർഷികവും കുടുംബസംഗമവും യുവകവി ബിജു ടി ആർ പുത്തഞ്ചേരി ഉദ്ഘാടനം ചെയ്തു. മനോജ് അധ്യക്ഷത വഹിച്ചു. സുധാകരൻ മൊടക്കല്ലൂർ, സ്മിതഗോപി, സായന്ത് സുധൻ എന്നിവർ സംസാരിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 'നവ- മാധ്യമരംഗത്തെ ചതിക്കുഴികൾ' എന്ന വിഷയത്തെ ആസ്പദമാക്കി രമേശ്, സന്തോഷ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.
രമേഷ് പടിക്കൽ സ്വാഗതവും വി. ഗോപി നന്ദിയും പറഞ്ഞു.തുടർന്ന് കലാപരിപാടികളും അരങ്ങേറി.
ഫോട്ടോ:
കനിവ് സ്വാശ്രയ സംഘം മൊടക്കല്ലൂരിന്റെ ഒന്നാം വാർഷികവും കുടുംബസംഗമവും യുവകവി ബിജു ടി ആർ പുത്തഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു.