തലക്കുളത്തൂർ
ബൈപാസ്സ് റോഡിൽ പൊതു പൈപ്പ് ലൈൻ പൊട്ടി മാസങ്ങളായി :
കുടിവെള്ളം പാഴാകുന്നു ;
സാംക്രമിക രോഗം പകരുമെന്ന് ഭീതി
സ്വന്തം ലേഖകൻ
തലക്കുളത്തൂർ :മാസങ്ങളായി കുടി വെള്ളത്തിനായി സജീകരിച്ച പൊതു പൈപ്പ് ലൈൻ പൊട്ടിയതായി നാട്ടുകാരുടെ പരാതി.
തലക്കുളത്തൂർ 17 ആം വാർഡിൽ പുളിക്കുൽ കടവ് റോഡും ബൈപ്പാസി ൻ്റെ കിഴക്കെ വശത്തെ സർവീസ് റോഡും ഒന്നിക്കുന്ന ഭാഗത്താണ് പൈപ്പ് ലൈൻ പൊട്ടിക്കിടക്കുന്നത്.
പ്രധാന പൈപ്പ് പൊട്ടിയതിനാൽ ഇത് വഴി വിതരണം ചെയ്യുന്ന
കുടിവെള്ളം പാഴാകുന്നതായി
വാട്ടർ അതോറിറ്റിയുടെ വശം പല തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായിരുന്നില്ലന്ന് പരാതിയിൽ പറയുന്നു. ഡ്രൈനേജ് ഇന്റെ അകത്ത് കൂടിയാണ് കുടിവെള്ള പൈപ്പ് കടന്ന് പോകുന്നത് . ഡ്രൈനേജിൻ്റെ അടി ഭാഗത്ത് നിന്നും 2 അടി ഉയരത്തിലാണ് പൈപ്പ് കടന്ന് പോകുന്നത്. ഡ്രൈനേജിൽ മാലിന്യ വെള്ളം കൂടിയാൽ കുടി വെള്ള പൈപ്പിലേക്ക് തിരിച്ച് കയറാൻ സാധ്യതയുണ്ട് ഇത് സാംക്രമിക രോഗം പകരുമെന്ന് പ്രദേശ കാർക്ക് ഭീതിയുണ്ട്. ഹൗസ് കണക്ഷൻ , പൊതു ടാപ്പ് ഉൾപ്പെടെ മൂവായിരത്തോളം ആളുകൾ ആശ്രയിക്കുന്ന പൈപ്പ് ലൈൻ ആണിത്.
വാട്ടർ അതോറിറ്റിക്ക് നിസാരമായി ചെയ്യാവുന്ന റിപ്പയർ , ഇത് വരെ ചെയ്യാത്തത് എന്ത് കൊണ്ട് എന്ന് മനസ്സിലാകുന്നില്ലന്ന് നാട്ടുകാർ പറയുന്നു.
ദേശീയ പാത അധികൃതർ നന്നാക്കുമെന്ന് വാട്ടർ അതോറിറ്റി കരുതുന്നതാകാം വൈകുന്നതെന്ന് നാട്ടുകാരുടെ സംശയം .
ദിനംപ്രതി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് നഷ്ടമാകുന്നത്. അധികൃതരുടെ ശ്രദ്ധ എത്ര യും വേഗം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ