രവീന്ദ്രൻ പനങ്കുറ പുരസ്‌കാരം നർഗ്ഗീസ് ബീഗത്തിന് സമ്മാനിച്ചു
അത്തോളി : കേളി കൂമുള്ളി സംഘടിപ്പിച്ച രവീന്ദ്രൻ പനങ്കുറ സ്മൃതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജേഷ് ഉദ്ഘാടനം ചെയ്തു.
ബിജു ടി ആർ പുത്തഞ്ചേരി അധ്യക്ഷനായി. സന്നദ്ധ പ്രവർത്തക നർഗ്ഗീസ് ബീഗത്തിന് ഡോ. പീയുഷ് നമ്പൂതിരിപ്പാട് പുരസ്‌കാരം സമ്മാനിച്ചു.
പൃഥിരാജ് മൊടക്കല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി. ബൈജു കൂമുള്ളി, ചന്ദ്രൻ പൊയിലിൽ, രഞ്ജിത്ത് കൂമുള്ളി, സോമൻ നമ്പ്യാർ, സാജിദ് കോറോത്ത്, ഉണ്ണി മൊടക്കല്ലൂർ,ഷാജു കൂമുള്ളി,ഗണേശൻ തെക്കേടത്ത്, രഘുനാഥൻ കൊളത്തൂർ, ഷിജു കൂമുള്ളി ജോബിമാത്യു, ഷാക്കിറ കൂമുള്ളി എന്നിവർ സംസാരിച്ചു. സുരേഷ് പാറപ്രം സ്വാഗതവും ഷൈജി ഷാജു നന്ദിയും പറഞ്ഞു. രാവിലെ മലബാർ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ സൗജന്യരക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പും, രാത്രി ഗസൽഗായകൻ ഫസൽഹഖ് സംഘവും അവരിപ്പിച്ച ഗസലും ഉണ്ടായിരുന്നു.