മുങ്ങി മരണം : കുറ്റിച്ചിറ കുളത്തിൽ ലൈഫ് ബോയ്കൾ സ്ഥാപിച്ചു
കോഴിക്കോട്: ഞായറാഴ്ച കുറ്റിച്ചിറയിലുണ്ടായ
മുങ്ങി മരണത്തിൻ്റെ പശ്ചാത്തലത്തിൽ കുളത്തിൽ ലൈഫ് ബോയ്കൾ സ്ഥാപിച്ചു.
അപകടത്തിൽ പെട്ടവരെ യഥാസമയം രക്ഷപ്പെടുത്താൻ ഇവിടെ യാതൊരു വിധ സുരക്ഷ ഉപകരണങ്ങൾ ഉണ്ടായിരുന്നില്ല. ഇതാണ് ഇതിനൊരു പരിഹാരമായി യുവതരംഗ് സാംസ്കാരിക സംഘടന കുളത്തിന് ചുറ്റും ആവശ്യമായ ഘട്ടത്തിൽ ഉപയോഗിക്കത്തക്കവിധം ലൈഫ് ബോയികൾ സ്ഥാപിച്ചു.
കൗൺസിലർ കെ. മൊയ്തീൻ കോയ കുറ്റിച്ചിറയിലെ നീന്തൽ പരിശീലകൻ എം.കെ. സാദിഖിന് ലൈഫ് ബോയ്കൾ കൈമാറി. യുവതരംഗ് പ്രസിഡണ്ട് എ.വി. റഷീദലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി.വി. മുഹമ്മദ് അഷ്റഫ്, ട്രഷറർ പി.ഐ. അലി ഉസ്മാൻ, പി. മുസ്തഫ, സി.ടി. ഇമ്പിച്ചിക്കോയ, പി.കെ.എം. ബഷീർ, സി.പി. ബഷീർ, സി.ടി. സുൽഫീക്കർ, ബി.എം. അനസ് തുടങ്ങിയവർ സംസാരിച്ചു.
കുളത്തിൻ്റെ മൂന്ന് ഭാഗവും പടവുകൾ ഉണ്ട്. എന്നാൽ പടവുകളില്ലാത്ത പടിഞ്ഞാറ് ഭാഗത്ത് പടവുകൾ സ്ഥാപിക്കണമെന്നും, ഈ പ്രദേശം നിലവിൽ ടൂറിസം കേന്ദ്രമായി മാറിയ സ്ഥിതിക്ക് സുരക്ഷ ജീവനക്കാരനേയും ലൈഫ് ഗാർഡിനെയും നിയമിക്കണമെന്നും യോഗം കോർപ്പറേഷൻ അധികൃതരോട് ആവശ്യപ്പെട്ടു.