പ്രതിഷേധത്തിന് പരിഹാരം : അത്തോളി റോഡ്
അറ്റകുറ്റ പണി തുടങ്ങി', ആദ്യ ഘട്ടം അത്തോളി കൊടശ്ശേരി റോഡ് മുതൽ ഉള്ളിയേരി റോഡ് വരെ
എ എസ് ആവണി
Breaking News
അത്തോളി : കോഴിക്കോട് -കുറ്റ്യാടി റൂട്ടിൽ അത്തോളി റോഡിൽ അറ്റകുറ്റ പണികൾ ഇന്ന് രാവിലെ ആരംഭിച്ചു.
രണ്ടര മാസമായി ഈ റൂട്ടിൽ അത്തോളി റോഡിൽ കുഴി രൂപപ്പെട്ടിരുന്നു .ശക്തമായ മഴ പെയ്തതോടെ അറ്റകുറ്റപ്പണി ചെയ്യാൻ തടസം നേരിടുകയായിരുന്നു.
അത്തോളി ന്യൂസ് ഉൾപ്പെടെയുള്ള ഓൺ ലൈൻ മാധ്യമങ്ങൾ തുടങ്ങി പിന്നാലെ പ്രമുഖ ചാനലുകളിൽ വാർത്തയും ചർച്ചയും സജീവമാകുകയും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെയും നാട്ടുകാരുടെയും പ്രതിഷേധവും കടുത്തത്തോടെ റോഡ് അറ്റകുറ്റപ്പണി നടത്താൻ അനുമതി നൽകുകയായിരുന്നു.
മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ റോഡ് അറ്റകുറ്റ പണി തുടങ്ങിയെന്നാണ് അധികൃതർ അറിയിച്ചത്.
നേരത്തെ വാട്ടർ അതോറിറ്റി വേസ്റ്റ് കല്ലിട്ട് ചിലയിടങ്ങളിൽ കുഴി അടച്ചെങ്കിലും അതെല്ലാം മഴയിൽ വീണ്ടും വലിയ കുഴിയായി മാറി .
ഇതിനെല്ലാം പരിഹാരമായാണ് കേരള റോഡ് ഫണ്ട് ബോർഡ് അത്തോളി കൊടശ്ശേരി റോഡ് മുതൽ ഉള്ളിയേരി റോഡ് വരെ 4 . 2 കോടി ചെലവഴിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
മഴ തടസ്സം ഇല്ലെങ്കിൽ വേഗത്തിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസ് അറിയിച്ചു.