
യു ഡി എഫ് സജ്ജം; അത്തോളിയിൽ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിച്ചു
അത്തോളി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് അത്തോളി ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി സാജിദ് കോറോത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കൺവൻഷൻ മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു.
അത്തോളിയിൽ നടന്ന ചടങ്ങിൽ യു ഡി എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ സുനിൽ കൊളക്കാട് അധ്യക്ഷനായി. നിയോജക മണ്ഡലം
യു ഡി എഫ് കൺവീനർ നിസാർ ചേലേരി മുഖ്യ പ്രഭാഷണം നടത്തി. ഉള്ളിയേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ സുരേഷ് തിരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. എം.കെ അബ്ദു സമദ്, വി.കെ രമേശ് ബാബു,അബ്ദുൽ സമദ് പൂനത്ത്,അനസ് കാപ്പാട്,ആലിക്കോയ നടമ്മൽ,സത്യൻ മാടഞ്ചേരി,അബുഹാജി പാറക്കൽ, സി.കെ അബ്ദു റഹിമാൻ,ടി.പി അബ്ദുൽ ഹമീദ്, കാഞ്ഞിരോളി മുഹമ്മദ് കോയ,ബിന്ദു രാജൻ,ജൈസൽ കമ്മോട്ടിൽ, കെ.പി ഹരിദാസൻ,എ.എം രാജു , യു.വി ബാബുരാജ്,എം.പി മൊയ്തീൻ കോയ, സ്ഥാനാർത്ഥി സാജിദ് കോറോത്ത് പ്രസംഗിച്ചു.
യു ഡി എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ എ.പി അബ്ദു റഹിമാൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് അത്തോളി ഡിവിഷൻ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ രാജേഷ് കൂട്ടാക്കിൽ നന്ദിയും പറഞ്ഞു. രാജേഷ് കൂട്ടാക്കിൽ ചെയർമാനും റഷീദ് വെങ്ങളം ജനറൽ കൺവീനറും അനസ് കാപ്പാട് ട്രഷററുമായി 301 അംഗ തിരഞ്ഞെടുപ്പു കമ്മിറ്റിയാണ് രൂപീകരിച്ചത്.
ചിത്രം: ജില്ലാ പഞ്ചായത്ത് അത്തോളി ഡിവിഷൻ തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണ കൺവൻഷൻ റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്യുന്നു