അത്തോളിയിൽ  കുടിവെള്ളക്ഷാമം രൂക്ഷം.  
അത്തോളിയിൽ കുടിവെള്ളക്ഷാമം രൂക്ഷം. 
Atholi News2 Jun5 min

അത്തോളിയിൽ കുടിവെള്ളക്ഷാമം രൂക്ഷം.

 

 അത്തോളി : ഇടിഞ്ഞ കനാല്‍ നന്നാക്കാത്തതിനാല്‍ അത്തോളിയില്‍ കനാല്‍ വെള്ളമെത്തിയില്ല. ഇതോടെ കിണറുകള്‍ വറ്റിയതോടെ അത്തോളിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. എല്ലാവര്‍ഷവും വേനല്‍ക്കാലത്തോടെ കനാല്‍ വെള്ളം എത്തുന്നതിനാല്‍ കുടിവെള്ളക്ഷാമം ഈ ഭാഗത്ത് കുറവായിരുന്നു. എന്നാല്‍ ഈ പ്രാവശ്യം രണ്ടു തവണ കനാല്‍ വെള്ളം തുറന്നു വിട്ടെങ്കിലും കൊയിലോത്ത് ഭാഗത്ത് കനാല്‍ 10 മീറ്റര്‍ ദൂരത്തില്‍ ഇടിഞ്ഞ് താഴ്ന്നതിനാല്‍ അത്തോളിക്കുള്ള ജല വിതരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ താല്‍ക്കാലികമായി ബണ്ട് കെട്ടി സംരക്ഷിക്കാമെന്ന് പഞ്ചായത്ത് ഇടപ്പെട്ട് ജലസേചന വകുപ്പിനെ അറിയിച്ചെങ്കിലും തുറക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് പഞ്ചായത്ത് ഭരമസമിതി പറഞ്ഞു.

നിലവില്‍ അത്തോളിയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2 ലോറികളിലായി കുടിവെള്ളം വിതരണം ചെയ്തു വരികയാണ്. കൂടാതെ സന്നദ്ധ സംഘടനകളുടെയും മറ്റും വാഹനങ്ങളും കുടിവെള്ള വിതരണം ചെയ്യുന്നുണ്ട്.


Recent News