മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക്
കാലിക്കറ്റ് ചേംബറിന്റെ ആദരാഞ്ജലി
കോഴിക്കോട്: ഭരണാധികാരി
ജനകീയനാകണമെന്ന് സ്വന്തം ജീവിതം കൊണ്ട് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തിയ ജന നായകനെയാണ് കേരളത്തിന് നഷ്ടമായതെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ആൾക്കൂട്ടത്തെ ആഘോഷമാക്കിയ വ്യക്തി ഏത് കാര്യത്തിനും ആർക്കും സമീപിക്കാം. തൊഴിൽ മന്ത്രിയായ കാലത്താണ് തൊഴിലില്ലായ്മ വേതനം കൊണ്ട് വന്നത്,
ധനകാര്യ മന്ത്രി, മുഖ്യമന്ത്രി പദവികളിൽ വ്യവസായ വാണിജ്യ മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ചേംബർ പ്രസിഡന്റ് റാഫി പി ദേവസിയും സെക്രട്ടറി എ പി അബ്ദുല്ലക്കുട്ടിയും പ്രസ്ഥാവനയിൽ പറഞ്ഞു