കേരള ഫ്ലോറിംഗ് ട്രേഡ് യൂണിയന് ബാലുശ്ശേരിയിൽ ഓഫീസ് ; കെ എം സച്ചിൻ ദേവ് എം എൽ എ ഉദ്ഘാടനം ചെയ്തു
കേരള ഫ്ലോറിംഗ് ട്രേഡ് യൂണിയന് ബാലുശ്ശേരിയിൽ ഓഫീസ് ; കെ എം സച്ചിൻ ദേവ് എം എൽ എ ഉദ്ഘാടനം ചെയ്തു
Atholi NewsInvalid Date5 min

കേരള ഫ്ലോറിംഗ് ട്രേഡ് യൂണിയന് ബാലുശ്ശേരിയിൽ ഓഫീസ് ; കെ എം സച്ചിൻ ദേവ് എം എൽ എ ഉദ്ഘാടനം ചെയ്തു


ബാലുശ്ശേരി : കേരള ഫ്ലോറിംഗ് ട്രേഡ് യൂണിയൻ ( കെ എഫ് ടി യു )ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഓഫീസ് സച്ചിൻ ദേവ് എം എൽ എ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് റിയാസ് അധ്യക്ഷത വഹിച്ചു.

പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണൻ കുട്ടി മുഖ്യാതിഥിയായി.

കെ എഫ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി ഹാറൂൺ താജ് മുഖ്യപ്രഭാഷണം നടത്തി.

അസംഘടിത തൊഴിൽ മേഖലയിൽ തൊഴിൽ ചെയ്യുന്ന ഫോറിംഗ് തൊഴിലാളികളെ ഒരു കുടക്കീഴിൽ എത്തിച്ച് അവരുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തി സജീവമാക്കുകയാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കെ എഫ് ടി യു ജില്ല പ്രസിഡണ്ട് രാധേഷ്, സെക്രട്ടറി -അബി കൈതപ്പൊയിൽ, ട്രഷറർ - ദിനിഷ് ഒടുമ്പ്ര, ജോയിൻ സെക്രട്ടറിമാരായ വിജീഷ് എൻ ഐ ടി സരിൻ പേരാമ്പ്ര ,

വൈസ് പ്രസിഡണ്ട് ഷബിലേഷ്

കൊടുവള്ളി,എക്സിക്യൂട്ടീവ് മെമ്പർ സുരേഷ്, സി ഐ ടി യു പ്രതിനിധി ബഷീർ ഐ എൻ ടി യു സി പ്രതിനിധി നിധീഷ്

ബി എം എസ് പ്രതിനിധി സുനിൽ കുമാർ , മണ്ഡലം ജില്ലാ ഭാരവാഹികൾ പ്രസംഗിച്ചു. 

സെക്രട്ടറി ഷാജീവൻ സ്വാഗതവും

ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട്

ബൈജു നന്ദി പറഞ്ഞു.

Recent News