നിർത്തിയിട്ട സ്കൂട്ടറിൻ്റെ ഉടമയെ തേടുന്നു.
അത്തോളി : മൂന്നു ദിവസമായി കണ്ണിപ്പൊയിൽ പള്ളിയ്ക്കടുത്തെ ഇൻഡസ്ട്രിക്ക് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ എടുക്കാൻ ഉടമയെത്താത്തത് ദുരൂഹമാകുന്നു. 20 ന് വെള്ളിയാഴ്ച കാണപ്പെട്ട സ്കൂട്ടർ മൂന്നുദിവസമായിട്ടും ആരും എടുത്തു കൊണ്ടുപോയിട്ടില്ലെന്ന് ഇൻഡസ്ട്രി ഉടമ കെ പി രഞ്ജിത്ത് അത്തോളി ന്യൂസിനോട് പറഞ്ഞു. ഗ്രേ നിറത്തിലുള്ള ഹീറോ സ്കൂട്ടറാണ് വഴിയിൽ കിടക്കുന്നത്.