ആനപ്പാറ കിഴക്കയിൽ തിറ മഹോത്സവം മാർച്ച് 6 മുതൽ 8 വരെ ; 7 ന് പ്രധാന ഉത്സവം
അത്തോളി :കൊങ്ങന്നൂർ ആനപ്പാറ കിഴക്കയിൽ ശ്രീ വേട്ടക്കൊരുമകൻ ഭഗവതി ക്ഷേത്രം തിറ മഹോത്സവം മാർച്ച് 6 മുതൽ 8 വരെ നടക്കും.മാർച്ച് 1 ന് വൈകീട്ട് 4 ന് കൊടിയേറ്റം. മാർച്ച് 6 ന് വൈകീട്ട് 6 ന് ദീപാരാധന , 7 ന് വട്ടക്കളി , 8 ന് മെഗാ തിരുവാതിര, 8.30 മുതൽ പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ " നാട്ടരങ്ങ് ",7 ന് വെള്ളിയാഴ്ചയാണ്
പ്രധാന ഉത്സവം.രാവിലെ 5 .30 ന് ഗണപതി ഹോമം, 6 ന് കലശ പൂജ , 8 ന് കഴകം കയറൽ , 8.30 ന് ഇളനീർകുല മുറി , 9 ന് ആഘോഷ വരവ് ,11 ന് മധ്യാഹ്ന പൂജ ,12 ന് അന്നദാനം, 2 ന് പള്ളിയുണർത്തൽ , 2.30 ന് വേട്ടക്കൊരുമകൻ വെള്ളാട്ട്, തുടർന്ന് ഗുരുദേവരുടെ വേള്ളാട്ട് , വൈകിട്ട് 4.30 ന് ഗുളികൻ ഗുരുതി ,ദീപാരാധന , ഭഗവതി ഗുരുതി , ഗുളികൻ വെള്ളാട്ട് ,8.30 ന് താലപ്പൊലിയോടെ ഭഗവതി തിറ, 12.30 തായമ്പക , 1.30 ന് എറോ ക്കളി , 2.30 ന് വേട്ടക്കൊരുമകൻ തിറ , പുലർച്ചെ 3.30 ന് ഭഗവതി തിറ ,4 .30 ന് ഗുരുദേവന്മാരുടെ തിറ , തുടർന്ന് 5.30 ന് ഗുളികൻ തിറയോടെ സമാപനം .